സ്ത്രീകൾക്കെതിരെ അപകീർത്തികരമായ പരാമർശം നടത്തിയ കേസിലും സൈനികരെ ആക്ഷേപിച്ച കേസിലും യൂട്യൂബർ വിജയ് പി നായർക്ക് ജാമ്യം ലഭിച്ചു. തിരുവനന്തപുരം സിജെഎം കോടതിയാണ് ഉപാധികളോടെ ജാമ്യം അനുവദിച്ചത്.
11 ജില്ലകളില്‍ യെല്ലോ അലേര്‍ട്ട്
25000 രൂപയും രണ്ട് ആൾ ജാമ്യത്തിന്റെയും അടിസ്ഥാനത്തിലും എല്ലാ ആഴ്ചയും പൊലീസ് സ്റ്റേഷനിൽ ഹാജരാകണമെന്ന വ്യവസ്ഥയിലുമാണ് ജാമ്യം. അതേസമയം, വിജയ് പി നായരുടെ താമസസ്ഥലത്ത് അതിക്രമിച്ചു കയറി ആക്രമിച്ച കേസിൽ ഭാഗ്യലക്ഷ്മി, ദിയ സന, ശ്രീലക്ഷ്മി അറയ്ക്കൽ എന്നിവരുടെ മുൻകൂർ ജാമ്യം ജില്ലാ കോടതി തള്ളിയിരുന്നു. ഇതേ തുടർന്ന് ഇവർ ഹൈക്കോടതിയെ സമീപിച്ചിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക