നെയ്യാര്‍ഡാമിലെ ലയണ്‍ സഫാരി പാര്‍ക്കില്‍ ഗിര്‍ വനത്തില്‍ നിന്ന് രണ്ട് സിംഹങ്ങളെ എത്തിക്കുമെന്ന് അധികൃതര്‍ പറഞ്ഞു. വിനോദസഞ്ചാരികളെ ആകര്‍ഷിക്കാന്‍ കൂടുതല്‍ സിംഹങ്ങളെ എത്തിക്കുന്നതിലൂടെ കഴിയുമെന്നാണ് പ്രതീക്ഷിക്കുന്നതെന്ന് അധികൃതര്‍ പറയുന്നു.
കോവിഡ് വൈറസ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ പ്രഖ്യാപിച്ച ലോക്ക്ഡൗണ്‍ ഘട്ടം ഘട്ടമായി പിന്‍വലിക്കുന്നതിന്റെ ഭാഗമായി വിനോദസഞ്ചാര കേന്ദ്രങ്ങള്‍ തുറക്കാമെന്ന് സംസ്ഥാന സര്‍ക്കാര്‍ ആലോചിച്ചിരുന്നു. നിലവിലെ തീരുമാനം ഏഷ്യന്‍ ഇനത്തില്‍പ്പെട്ട സിംഹങ്ങളെ എത്തിച്ച് പ്രത്യത്പ്പാദനം നടത്താനാണ്. സിംഹങ്ങള്‍ക്ക് പകരമായി ഗുജറാത്തിന് സിംഹവാലന്‍ കുരങ്ങുകളെയോ ആനയെയോ നല്‍കാനാണ് തീരുമാനം. നിലവില്‍ നെയ്യാര്‍ ലയണ്‍ സഫാരി പാര്‍ക്കിലുള്ളത് നാഗരാജന്, ബിന്ദു എന്നീ രണ്ട് സിംഹങ്ങളാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക