ദുബായ് ഷോപ്പിങ് ഫെസ്റ്റിവലിന്റെ തിയതികള്‍ പ്രഖ്യാപിച്ചു. ഡിഎസ്എഫ് ഈ വര്‍ഷം ഡിസംബര്‍ 17 മുതല്‍ 2021 ജനുവരി 30 വരെയാണ്. ഉദ്ഘാടന ദിവസം മുതല്‍ അവസാനം വരെ ഒട്ടേറെ പരിപാടികളാണ് ഉണ്ടാവുക. ലൈറ്റ് ആന്‍ഡ് സൗണ്ട് ഷോകള്‍, ലോക പ്രശസ്ത സംഗീതജ്ഞര്‍ പങ്കെടുക്കുന്ന സ്റ്റേജ് പരിപാടികള്‍ വിസ്മയിപ്പിക്കുന്ന കരിമരുന്ന് പ്രയോഗം, മാളുകളില്‍ വിനോദ പരിപാടികള്‍, വിലകൂടിയ സമ്മാനങ്ങള്‍ നല്കുന്ന നറുക്കെടുപ്പുകള്‍ എന്നിവയ്ക്ക് പുറമെ പുതുവത്സരത്തിന് പ്രത്യേക ആഘോഷവുമുണ്ടായിരിക്കുമെന്ന് സംഘാടകരായ ദുബായ് ഫെസ്റ്റിവല്‍ ആന്‍ഡ് റിട്ടെയില്‍ എസ്റ്റാബ്ലിഷ്മെന്റ് (ഡിഎഫ് ആര്‍ഇ) വ്യക്തമാക്കി.
ട്രാന്‍സ്ജെന്‍ഡര്‍ സജ്ന ഷാജിയെ അപകീര്‍ത്തിപ്പെടുത്തിയെന്ന കേസ്; ഒരാള്‍ അറസ്റ്റിലായി
ഇത്തവണ ദുബൈ ഷോപ്പിങ് ഫെസ്റ്റിവല്‍ ആരംഭിക്കുന്നത് ഒരാഴ്ച നേരത്തെയാണ്. പരമാവധിപ്പേര്‍ക്ക് എത്തിച്ചേരാനുള്ള സൗകര്യം പരിഗണിച്ചാണ് ഈ മാറ്റം. കൊവിഡ് മഹാമാരിയുടെ സാഹചര്യത്തില്‍ ഫെസ്റ്റിവലില്‍ പങ്കെടുക്കുന്ന എല്ലാ മാളുകളും കൊവിഡ് പ്രോട്ടോക്കോള്‍ കര്‍ശനമായി പാലിച്ചായിരിക്കും പ്രവര്‍ത്തിക്കുകയെന്നും അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക