ഇന്നലെ രാത്രിയുണ്ടായ കനത്ത മഴയില്‍ മതില് തകര്‍ന്ന് ഹൈദരാബാദില്‍ രണ്ടുമാസം പ്രായമുള്ള കുഞ്ഞ് ഉള്‍പ്പെടെ ഒമ്പത് പേര് മരിച്ചു. മതില് വീണത് പത്തോളം വീടുകളിലേക്കാണ്. മൃതദേഹങ്ങള്‍ അവശിഷ്ടങ്ങളില്‍ കുടുങ്ങിയ നിലയിൽ ആയിരുന്നു.
ദുബായ് ഷോപ്പിങ് ഫെസ്റ്റിവല്‍; തിയതികള്‍ പ്രഖ്യാപിച്ചു
കഴിഞ്ഞ മൂന്ന് ദിവസമായി തെലങ്കാനയിലും അയല്‍ സംസ്ഥാനമായ ആന്ധ്രാപ്രദേശിലും കനത്ത മഴ തുടരുകയാണ്. കഴിഞ്ഞ 48 മണിക്കൂറിനിടെ തെലങ്കാനയില്‍ 12 പേരാണ് മരണപ്പെട്ടത്. റോഡുകളില്‍ വെള്ളം കയറുകയും താഴ്ന്ന പ്രദേശങ്ങളില്‍ വെള്ളപ്പൊക്കവും ഉണ്ടാവുകയും റോഡ് ഗതാഗതം തടസ്സപ്പെടുകയും ചെയ്തു. തെലങ്കാനയില്‍ 14 ജില്ലകളെ മഴ ബാധിച്ചിട്ടുണ്ട്. ഹൈദരാബാദിലേക്ക് വെള്ളം എത്തിക്കുന്ന ഹിമായത്ത് സാഗര്‍ അണക്കെട്ടിന്റെ ഷട്ടര്‍ ജലനിരപ്പ് ഉയര്‍ന്നതിനെത്തുടര്‍ന്ന് ഇന്നലെ രാത്രി തുറന്നിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക