വാഷിങ്ടണ്‍: ഒക്ടോബര്‍ 13ന് ഓണ്‍ലൈനായി നടന്ന ഇവന്റിൽ ആപ്പിള്‍ അവരുടെ ഏറ്റവും പുതിയ ഐഫോണ്‍ 12 സീരിസ് പുറത്തിറക്കി. ഫോണില്‍ ചാര്‍ജറും ഇയര്‍പോഡും ഉണ്ടാവില്ലെന്നതാണ് ഇതിന്റെ മുഖ്യ സവിശേഷത. ഓണ്‍ലൈന്‍ ലോഞ്ച് ഇവന്റിലാണ് ആപ്പിൾ ഇക്കാര്യം സ്ഥിരീകരിച്ചത്.
രാജ്യത്തെ ആദ്യ സര്‍ക്കാര്‍ വാട്ടര്‍ ടാക്സി ഉദ്ഘാടനം നാളെ
യു.എസ്.ബി-സി കേബിള്‍ മാത്രമാണ് ഫോണിൽ ഉള്‍പ്പെടുത്തിയിരിക്കുന്നത്. മലിനീകരണം കുറയ്ക്കുക എന്ന ലക്ഷ്യത്തോടെയാണ് ചാര്‍ജറും ഇയര്‍പോഡും ഒഴിവാക്കിയതെന്ന് ആപ്പിൾ വിശദമാക്കുന്നു. ഇതിലൂടെ രണ്ട് മെട്രിക് ടണ്‍ കാര്‍ബണ്‍ മലിനീകരണം കുറക്കാനാവുമെന്നും ആപ്പിള്‍ വിശദീകരിക്കുന്നു.
ഇന്ത്യയുടെ ഗഗന്യാന് പദ്ധതി വൈകുമെന്ന് ഐഎസ്ആര്‍ഒ തലവന്‍ കെ ശിവന്
ഐഫോണ്‍ XR, ഐഫോണ്‍ 11, ഐഫോണ്‍ SE 2020 എന്നീ ഫോണുകള്‍ക്കൊപ്പവും ഇനി ചാര്‍ജറും ഇയര്പോഡുമുണ്ടാവില്ല. പഴയ ഉപഭോക്താക്കൾക്ക് ഇവ ആവശ്യമായി വന്നാൽ ഇനിയും ചാര്‍ജറും ഇയര്‍പോഡും വാങ്ങാവുന്നതാണെന്നും ആപ്പിള്‍ അറിയിച്ചിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക