സംസ്ഥാന ജലഗതാഗത വകുപ്പ് പുതുതായി നിര്‍മ്മിച്ച വാട്ടര്‍ ടാക്സിയുടേയും കാറ്റാമറൈന് ബോട്ട് സര്‍വ്വീസിന്റേയും ഉദ്ഘാടനം മുഖ്യമന്ത്രി പിണറായി വിജയന് വ്യാഴാഴ്ച രാവിലെ 11.30ന് നിര്‍വ്വഹിക്കും. ആലപ്പുഴക്കാരുടെ യാത്രാദുരിതത്തിന് പരിഹാരമാകുന്നതാണിത്.
സ്വര്‍ണവില; പവന് 37,560 രൂപ; 240 രൂപ കുറഞ്ഞു
ആളുകളെ ആകര്‍ഷിക്കുന്നതിനായി ചെലവ് കുറഞ്ഞതും ജ ലഗതാഗതത്തിന് ഏറ്റവും കൂടുതല്‍ സുരക്ഷിതവും ആധുനിക സൗകര്യങ്ങളോടും കൂടിയുള്ളതാണ് ഈ വാട്ടര്‍ ടാക്സി. ഇന്ത്യയിൽ തന്നെ ആദ്യമായാണ് വാട്ടര്‍ ടാക്സി എന്ന സംവിധാനം ഒരുക്കിയിട്ടുള്ളതെന്ന് സംസ്ഥാന ഡയറക്ടര്‍ ഷാജി വി നായര്‍ പറഞ്ഞു. വാട്ടര്‍ ടാക്സിയുടെ സേവനം വളരെ കുറഞ്ഞ നിരക്കില്‍ പൊതുജനങ്ങള്‍ക്കും വിനോദ സഞ്ചാരികള്‍ക്കും പ്രയോജനപ്പെടുത്താം. മണിക്കൂറില്‍ 15 നോട്ടിക്കല്‍ മൈല്‍ വേഗത്തില്‍ സഞ്ചരിക്കാനാവുന്നതാണിത്. ഈ ബോട്ടില്‍ ഒരേ സമയം പത്ത് പേര്‍ക്ക് യാത്ര ചെയ്യാം. വാട്ടര്‍ ടാക്സിയുടെ നിര്‍മ്മാണം കാറ്റാമറൈന് രീതിയില്‍ 70 ലക്ഷത്തോളം രൂപ ചെലവിലാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക