വൺപ്ലസ് നോർഡ് ഗ്രേ ആഷ് കളർ സ്പെഷ്യൽ എഡിഷൻ ഇന്ത്യയിൽ അവതരിപ്പിച്ചു. ബ്ലൂ മാർബിൾ, ഗ്രേ ഫീനിക്സ് കളർ ഓപ്ഷനുകളിൽ ആയിരുന്നു ഈ വർഷം ജൂലൈ മുതൽ ഇവ ലഭ്യമായിരുന്നത്.
ടി വി യെ സ്മാർട്ട് ടി വി ആക്കാൻ സ്മാർട്ട് സെറ്റ് ടോപ്പ് ബോക്സുകൾ
ഉപയോക്താക്കൾക്ക് തിരഞ്ഞെടുക്കാൻ കൂടുതൽ ഓപ്ഷനുകൾ നൽകുന്നതിന് ഫെസ്റ്റിവൽ സീസണിന് മുന്നോടിയായി ഗ്രേ ഓനിക്സ് ഓപ്ഷനേക്കാൾ അല്പം ഭാരം കുറഞ്ഞ വൺപ്ലസ് നോർഡ് ഗ്രേ ആഷ് കളർ വേരിയൻറ് അവതരിപ്പിച്ചിരിക്കുകയാണിപ്പോൾ.
വൺപ്ലസ് നോർഡ് 6 ജിബി റാം + 64 ജിബി സ്റ്റോറേജ് മോഡലിന് നിലവിൽ ഇന്ത്യയിൽ 24,999 രൂപയും, 8 ജിബി + 128 ജിബി ഓപ്ഷന് 27,999 രൂപയും, 12 ജിബി + 256 ജിബി സ്റ്റോറേജ് ഓപ്ഷന് 29,999 രൂപയുമാണ് വില വരുന്നത്.
ഓപ്പോ എഫ് 17 പ്രോ ദീപാവലി എഡിഷൻ ഒക്ടോബർ 19 ന് ഇന്ത്യയിൽ
ഗ്രേ ആഷിലെ പുതിയ വൺപ്ലസ് നോർഡ് ആമസോൺ.ഇൻ, വൺപ്ലസ്.ഇൻ, ഓഫ്ലൈൻ റീട്ടെയിൽ ചാനലുകൾ വഴി ഒക്ടോബർ 17 മുതൽ ലഭ്യമാകും. ആമസോൺ ഗ്രേറ്റ് ഇന്ത്യൻ ഫെസ്റ്റിവൽ വിൽപ്പനയുടെ തുടക്കത്തിലാണ് ഇത് വിൽപ്പനയ്ക്ക് വരുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക