മുംബൈ: ഇന്ത്യയുടെ ആദ്യ ഓസ്കര് ജേതാവും വസ്ത്രാലങ്കാര വിദഗ്ധയുമായ ഭാനു(91) അതയ്യ അന്തരിച്ചു. അന്ത്യം മുംബൈ ചന്ദന്വാഡിയിലെ വസതിയിലായിരുന്നു. ഭാനു അതയ്യക്ക് ഓസ്കര് പുരസ്കാരം ലഭിച്ചത് 1983ല്‍ റിച്ചാര്‍ഡ് ആറ്റന്‍ബറോ സംവിധാനം ചെയ്ത ‘ഗാന്ധി’ സിനിമയിലെ വസ്ത്രാലങ്കാരത്തിനാണ്.
ഭര്‍ത്താവിന്റെ കണ്മുന്നില് ബസ് കയറി ഗര്‍ഭിണിയായ ഭാര്യ മരിച്ചു
മഹാരാഷ്ട്രയിലെ കോലാപൂരില്‍ ആണ് ഭാനുമതി അന്നാസാഹിബ് രാജോപാദ്ധ്യായേ എന്ന ഭാനു അതയ്യ 929 ഏപ്രില്‍ 28ന് ജനിച്ചത്. വസ്ത്രാലങ്കാര രംഗത്തെത്തിയത് 1956ല്‍ സി.ഐ.ഡി എന്ന ചിത്രത്തിലൂടെയാണ്. അവർ നൂറോളം ചലച്ചിത്രങ്ങള്‍ക്ക് വസ്ത്രാലങ്കാരം ചെയ്തിട്ടുണ്ട്. രണ്ടു തവണ ഫിലിം ഫെയര്‍ ലൈഫ് ടൈം അച്ചീവ്മെന്റ് അവാര്‍ഡ്, നാഷണല്‍ ഫിലിം അക്കാദമി അവാര്‍ഡ്, ഉള്‍പ്പെടെ നിരവധി പുരസ്കാരങ്ങള്‍ ഭാനു അതയ്യയെ തേടിയെത്തിയിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക