മന്ത്രി കെ.ടി ജലീലിന്റെ ഗണ്‍മാന്റെ ഫോണ്‍ കസ്റ്റംസ് കസ്റ്റഡിയിലെടുത്തതായി റിപ്പോർട്ട്. കസ്റ്റഡിയിലെടുത്തത് മലപ്പുറത്തെ വസതിയിലുള്ള ഗണ്മാന് പ്രജീഷിന്റെ മൊബൈല്‍ ഫോണാണ്. കസ്റ്റംസ് ഗണ്‍മാന്റെ രണ്ട് സുഹൃത്തുക്കളെയും ചോദ്യം ചെയ്തു. ഫോണ്‍ കസ്റ്റഡിയിലെടുത്തത് കൊച്ചിയില്‍ നിന്നുള്ള അന്വേഷണ സംഘമാണ്. നടപടി, ഖുര്‍ആനും ഈത്തപ്പഴവും എത്തിച്ചതില്‍ പ്രോട്ടോകോള്‍ ലംഘനം നടന്നതായി ബന്ധപ്പെട്ട കേസിലാണ്.
വിദേശ കറൻസി കടത്തിയ സംഭവത്തിൽ സ്വപ്നാ സുരേഷ് ഒന്നാം പ്രതി; കസ്റ്റംസ് കേസെടുത്തു
നിലവില്‍ ഈ സംഭവങ്ങളില്‍ പ്രോട്ടോകോള്‍ ലംഘനം നടന്നുവെന്ന വിലയിരുത്തലിലാണ് കസ്റ്റംസ് ഉള്ളത്. ഇപ്പോഴത്തെ നടപടി ഇതുമായി ബന്ധപ്പെട്ട് അന്വേഷണം കൂടുതല്‍ വ്യാപിപ്പിക്കുന്നതിന്റെ ഭാഗമായാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക