വിദേശ കറൻസി കടത്തിയ സംഭവത്തിൽ സ്വപ്നാ സുരേഷിനെ ഒന്നാം പ്രതിയാക്കി കസ്റ്റംസ് കേസെടുത്തു. സരിത്ത്, സന്ദീപ് നായർ ഉൾപ്പെടെയുള്ളവരെയും പ്രതി ചേർത്തിട്ടുണ്ട് എന്നാണ് റിപ്പോർട്ട്. ഇതുമായി ബന്ധപ്പെട്ട രേഖകൾ കസ്റ്റംസ് സാമ്പത്തിക കുറ്റകൃത്യങ്ങൾക്കുള്ള കോടതിയിൽ സമർപ്പിച്ചു. സ്വപ്നയുടെ നേതൃത്വത്തിലുള്ള സംഘം വിദേശത്തേക്ക് കടത്തിയത് 1.90 ലക്ഷം യു. എസ് ഡോളറാണ്.
അടുത്തയാഴ്ച രാഹുല്‍ ഗാന്ധി എംപി വയനാട്ടില്‍
എം. ശിവശങ്കറിന് അനധികൃത ഡോളർ കടത്തിയതിൽ പങ്കുള്ളതായി അന്വേഷണ സംഘം അറിയിച്ചു. ഡോളർ ലഭിക്കാൻ എം. ശിവശങ്കർ ബാങ്ക് ഉദ്യോഗസ്ഥരിൽ സമ്മർദം ചെലുത്തിയെന്നും വൻ സമ്മർദം മൂലമാണ് ഡോളർ കൈമാറിയതെന്നും ബാങ്ക് ഉദ്യോഗസ്ഥർ അന്വേഷണ സംഘത്തിന് മൊഴി നൽകിയിട്ടുണ്ട്.
സ്വപ്നാ സുരേഷ്, സരിത്ത്, എം. ശിവശങ്കർ എന്നിവർ കറൻസി കടത്തുന്നതുമായി ബന്ധപ്പെട്ട് ഗൂഢാലോചന നടത്തിയെന്നും അന്വേഷണ സംഘം വ്യക്തമാക്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക