കൃഷിസ്ഥലത്തെ ഓരോ ചെടിയേയും നിരീക്ഷിച്ച് എന്തെല്ലാം കുറവുകളുണ്ടെന്നും രോഗങ്ങളുണ്ടെന്നും കണ്ടെത്തി വേണ്ട സമയത്ത് വളവും വെള്ളവും കീടനാശിനിയും നല്കാന് സഹായിക്കുന്ന റോബോട്ടിനെ ഇറക്കി ഗൂഗിളിന്റെ മാതൃകമ്പനിയായ ആല്‍ഫബെറ്റ്. നാല് ചക്രത്തിലോടുന്ന ബഗ്ഗി എന്ന ഈ റോബോട്ട് കൃഷിയിടത്തില്‍ തലങ്ങും വിലങ്ങും ഓടിക്കൊണ്ട് ഓരോ ചെടികളില്‍ നിന്നും വിവരങ്ങള്‍ നേരിട്ട് ശേഖരിക്കും.
ഇന്‍: സ്മാർട് ഫോൺ വിപണിയിലേക്ക് മൈക്രോമാക്സിന്റെ തിരിച്ചുവരവ്
ബഗ്ഗിയുടെ സഹായത്തില്‍ കര്‍ഷകര്‍ക്ക് വിളയുടെ പരിചരണവും വിളവും വര്‍ധിപ്പിക്കാനാകുമെന്നാണ് ആല്‍ഫബെറ്റ് സാക്ഷ്യപ്പെടുത്തുന്നത്. പ്രൊജക്ട് മിനറല്‍ എന്ന് പേരിട്ടിരിക്കുന്ന പദ്ധതിയുടെ ഭാഗമായി ആല്‍ഫബെറ്റിന് കീഴിലുള്ള എക്സ് കമ്പനിയാണ് ബഗ്ഗി എന്ന കാര്‍ഷിക റോബോട്ടിനെ നിര്‍മിച്ചിരിക്കുന്നത്. ഉയരത്തില്‍ നാല് ചക്രത്തിന് മുകളിലായി മറ്റു ഭാഗങ്ങള്‍ സജ്ജീകരിച്ചിരിക്കുന്നതിനാല്‍ വിളകളെ ഒന്നു തൊടുക പോലും ചെയ്യാതെ ബഗ്ഗി വേണ്ട വിവരങ്ങള്‍ ശേഖരിക്കുന്നു.
ക്രോമിലെ ദിനോസര്‍ ഗെയിമിന് പിന്നാലെ പുതിയ ഗെയിം
ഓരോ ചെടികളുടേയും ചിത്രസഹിതമായ വിവരങ്ങളും ബെറികളുടേയും ബീന്‍സിന്റേയും എണ്ണവും വരെ ബഗ്ഗിയുടെ പക്കലുണ്ട്. ചെടികളുടെ ഉയരം ഇലകളുടെ ഭാഗം, ഫലത്തിന്റെ വലുപ്പം എന്നിവയെല്ലാം ശേഖരിച്ച് നിര്‍മിത ബുദ്ധിയുടെ സഹായത്തോടെ കര്‍ഷകര്‍ക്കാവശ്യമായ വിവരങ്ങളാക്കി മാറ്റുകയാണ് ബഗ്ഗി ചെയ്യുന്നത്. സര്‍ക്കാരുകളുടെ മേല്‍നോട്ടത്തിലായിരിക്കണം ഇത്തരം വിവരങ്ങള്‍ നിയന്ത്രിക്കപ്പെടേണ്ടതെന്നാണ് ബഗ്ഗിക്ക് രൂപം നല്കിയ ഗവേഷകരുടെ വിശദീകരണം. ഇത് വ്യാവസായികാടിസ്ഥാനത്തില്‍ നിര്‍മിക്കാനും പദ്ധതിയുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക