ഇന്റർനെറ്റ് കണക്റ്റിവിറ്റി പ്രശ്നങ്ങള്‍ നേരിടുന്ന സമയത്ത് പ്രത്യക്ഷമാകുന്ന ഗൂഗിള്‍ ക്രോമിലെ ദിനോസര്‍ ഗെയിം ഉപയോക്താക്കള്‍ക്കിടയില്‍ പരിചിതവും അതിലേറെ ജനപ്രിയവുമാണ്. ഗൂഗിളിലെ ദിനോസർ ഗെയിമിന് കൂട്ടാളിയായി ക്രോമിയം അടിസ്ഥാനമാക്കി പ്രവര്‍ത്തിക്കുന്ന വിവാല്ഡി ബ്രൗസറിലാണ് പുതിയ ഗെയിം വന്നിരിക്കുകയാണ്.
വൺപ്ലസ് നോർഡ് ഗ്രേ ആഷ് കളർ വേരിയൻറ് ഇന്ത്യയിൽ
ഗൂഗിള്‍ ക്രോമിലെ ദിനോസര്‍ ഗെയിമിനെ മാതൃകയാക്കിയാണ് വിവാല്ഡി ബ്രൗസറില്‍ വിവാല്ഡിയ ഗെയിം സൃഷ്ടിച്ചിരിക്കുന്നത്. വിന്‍ഡോസ്, മാക്ക്, ലിനക്സ് തുടങ്ങിയ പ്ലാറ്റ് ഫോമുകളില്‍ ഇത് പ്രവര്‍ത്തിക്കും3. 80 കളിലെ ഒരു യഥാര്‍ഥ ആര്‍ക്കേഡ് ഗെയിം ആണിതെന്ന് കമ്പനി പറയുന്നത്.
ടി വി യെ സ്മാർട്ട് ടി വി ആക്കാൻ സ്മാർട്ട് സെറ്റ് ടോപ്പ് ബോക്സുകൾ
ഓണ്‍ലൈനായും ഓഫ്ലൈനായും ഈ ഗെയിം കളിക്കാം. സാങ്കേതികവിദ്യയും മനുഷ്യരും ഏറ്റുമുട്ടുന്നൊരു ലോകത്ത് നായകന് ദുഷ്ടശക്തികളില്‍ നിന്ന് തന്റെ നഗരത്തെ തിരികെ പിടിക്കാന്‍ പോരാടുന്നതാണ് ഗെയിമിന്റെ പ്രമേയം.
പ്രതികരിക്കാൻ ഇവിടെ എഴുതുക