രാജ്യത്തെ കൊവിഡ് ബാധിതരുടെ എണ്ണം 74 ലക്ഷത്തിലേക്ക് കടന്നു . മഹാരാഷ്ട്ര, കർണാടക സംസ്ഥാനങ്ങളിൽ കോവിഡ് വ്യാപനം രൂക്ഷമായി തുടരുന്നു. മഹാരാഷ്ട്രയിൽ വീണ്ടും പതിനായിരത്തിന് മുകളിലാണ് കൊവിഡ് കേസുകൾ റിപ്പോർട്ട് ചെയ്തത്. 24 മണിക്കൂറിനിടെമഹാരാഷ്ട്രയിൽ 11, 447 പേർക്ക് രോഗം സ്ഥിരീകരിക്കുകയും 306 പേർക്ക് ജീവൻ നഷ്ടമാവുകയും ചെയ്തു. സംസ്ഥാനത്ത് രോഗം സ്ഥിരീകരിച്ചത് ഇതുവരെ 15,76,062 പേർക്കാണ്. 41,502 പേർക്ക് ജീവൻ നഷ്ടമായി. സംസ്ഥാനത്ത് രോഗവ്യാപനം രൂക്ഷമായ മേഖലകൾ പൂനെ, മുംബൈ, താനെ ,നാഗ്പൂർ എന്നിവിടങ്ങളിലാണ്.
ഉത്തർപ്രദേശിൽ ബിജെപി നേതാവിനെ വെടിവച്ച് കൊന്നു
മഹാരാഷ്ട്രയിൽ രോഗികളോടൊപ്പം രോഗം ഭേദമാകുന്നവരുടെ എണ്ണം വർധിക്കുകയാണ്. കർണാടകയിൽ 7542 പേർക്കും, തമിഴ്നാട്ടിൽ 4389 പേർക്കും രോഗം സ്ഥിരീകരിച്ചു. ബംഗലുരുവിൽ 3441പേർക്ക് കൂടി രോഗം സ്ഥിരീകരിച്ചതോടെ ആകെ രോഗികളുടെ എണ്ണം മൂന്ന് ലക്ഷം കടന്നു. ബംഗലുരുവാണ് രാജ്യത്ത് ഏറ്റവും കൂടുതൽ കേസുകൾ റിപ്പോർട്ട് ചെയ്യുന്ന രണ്ടാമത്തെ നഗരം
പ്രതികരിക്കാൻ ഇവിടെ എഴുതുക