ഉത്തർപ്രദേശിൽ ബിജെപി നേതാവിനെ വെടിവച്ച് കൊന്നതായി റിപ്പോർട്ട്. ഇന്നലെ രാത്രി ഫിറോസാബാദിലാണ് സംഭവം. കൊല്ലപ്പെട്ടത് ഉത്തർപ്രദേശിലെ പ്രാദേശിക ബിജെപി നേതാവ് ഡി. കെ ഗുപ്തയാണ്. ഗുപ്തയെ കൊലപ്പെടുത്തിയത് ബൈക്കിലെത്തിയ മൂന്നംഗ സംഘമാണ്. ആക്രമണം നടന്നത് ഗുപ്ത തന്റ കടപൂട്ടി വീട്ടിലേക്ക് മടങ്ങുമ്പോഴായിരുന്നു. അക്രമി സംഘം മൂന്ന് ബൈക്കുകളിലായാണ് എത്തിയത്. വെടിയേറ്റ് വീണ ഗുപ്തയെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. അന്വേഷണം ആരംഭിച്ചതായി എസ്.എസ്.പി സച്ചിന്ദ്ര പട്ടേൽ പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക