എഐയും റോബോട്ട് അധിഷ്ഠിത സാങ്കേതികവിദ്യകളും വികസിപ്പിച്ചെടുക്കുന്ന ട്രിഫോ ഇന്ത്യയിൽ രണ്ട് വാക്വം ക്ലീനിംഗ് റോബോട്ടുകൾ പുറത്തിറക്കി. എമ്മ സ്റ്റാൻഡേർഡ്, എമ്മ പെറ്റ് എന്നീ 2 മോഡലുകളാണ് പുറത്തിറക്കുന്നത്. ഇവയ്ക്ക് സ്മാർട്ട് ഡൈനാമിക് നേവിഗേഷൻ സവിശേഷതകളുണ്ട്.
സോണി പ്ലേ സ്റ്റേഷന് 5 ഇന്ത്യയിൽ 40,000 ൽ താഴെ വിലയിൽ
എമ്മ റോബോട്ടുകൾ വൈ-ഫൈ കണക്റ്റിവിറ്റിയെ സപ്പോർട്ട് ചെയ്യുന്നു. ഒപ്പം വോയ്സ് കമാൻഡുകൾക്കായി ആമസോൺ അലക്സയുമായി സംയോജിപ്പിച്ചിരിക്കുന്നു. എമ്മ സ്റ്റാൻഡേർഡിന് 21,990 രൂപയും, എമ്മ പെറ്റ് 23,990 രൂപയുമാണ് വില വരുന്നത്. ഈ റോബോട്ട് വാക്വം ക്ലീനർ ആമസോൺ, ഫ്ലിപ്കാർട്ട് വഴി ഇപ്പോൾ വിൽപനയ്ക്കായി ലഭ്യമാക്കിയിരിക്കുന്നു. ഒക്ടോബർ 16 മുതൽ നവംബർ 16 വരെ ഫെസ്റ്റിവൽ സീസണിൽ 2,000 രൂപയുടെ വില കുറവ് ലഭിക്കുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക