ഇന്ന് 5022 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചവരിൽ 4257 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. മലപ്പുറത്താണ് ഇന്നും ഏറ്റവും കൂടുതൽ രോഗബാധ റിപ്പോർട്ട് ചെയ്തത്.
910 പേർ. കോഴിക്കോട് 772, എറണാകുളം 598, തൃശൂര്‍ 533, തിരുവനന്തപുരം 516, കൊല്ലം 378, ആലപ്പുഴ 340, കണ്ണൂര്‍ 293, പാലക്കാട് 271, കോട്ടയം 180, കാസര്‍ഗോഡ് 120, വയനാട് 51, പത്തനംതിട്ട 32, ഇടുക്കി 28 എന്നിങ്ങനേയാണ് മറ്റു ജില്ലകളിലെ കണക്ക്. ഇതിൽ 647 പേരുടെ സമ്പര്‍ക്ക ഉറവിടം വ്യക്തമല്ല.
കേരളത്തിൽ കൊവിഡ് മരണനിരക്ക് കുറയുന്നു; മുഖ്യമന്ത്രി
മലപ്പുറം 862, കോഴിക്കോട് 669, എറണാകുളം 398, തൃശൂര്‍ 518, തിരുവനന്തപുരം 357, കൊല്ലം 373, ആലപ്പുഴ 333, കണ്ണൂര്‍ 279, പാലക്കാട് 121, കോട്ടയം 155, കാസര്‍ഗോഡ് 101, വയനാട് 50, പത്തനംതിട്ട 30, ഇടുക്കി 11 എന്നിങ്ങനേയാണ് സമ്പര്‍ക്കത്തിലൂടെ രോഗം ബാധിച്ചവരുടെ കണക്ക്.
59 ആരോഗ്യ പ്രവര്‍ത്തകര്‍ക്കാണ് സമ്പര്‍ക്കത്തിലൂടെ രോഗം ബാധിച്ചത്. കോഴിക്കോട് 14, തിരുവനന്തപുരം 12, തൃശൂര്‍, മലപ്പുറം 8 വീതം, കാസര്‍ഗോഡ് 6, എറണാകുളം 4, കണ്ണൂര്‍ 3, കോട്ടയം 2, കൊല്ലം, വയനാട് 1 വീതം ആരോഗ്യ പ്രവര്‍ത്തകര്‍ക്കാണ് ഇന്ന് രോഗം ബാധിച്ചത്. ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 59 പേര് സംസ്ഥാനത്തിന് പുറത്ത് നിന്ന് വന്നവരാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക