അസം-മിസോറം അതിർത്തിയിൽ എറ്റുമുട്ടലുണ്ടായതായി റിപ്പോർട്ട്. സംഘർഷം ഉണ്ടായത് രണ്ട് സംസ്ഥാനങ്ങളിലെയും ഇരു വിഭാഗങ്ങൾ തമ്മിലാണ്. എറ്റുമുട്ടലിൽ നിരവധി പേർക്ക് പരുക്കേറ്റതായി മിസോറാം പൊലീസ് അറിയിച്ചു. സംഘർഷം ഉണ്ടായത്മിസോറാമിലെ കോലാസിബ് ജില്ലയിലും അസമിലെ കാച്ചർ ജില്ലയിലുമാണ്. ഇപ്പോൾ സ്ഥിതിഗതികൾ നിയന്ത്രണത്തിലാണ്. സംഘർഷ ബാധിത മേഖലകളിൽ അർധ സൈനികരെ വിന്യസിച്ചിട്ടുണ്ട്. മിസോറാമിലെ വൈറെങ്ടെ ഗ്രാമത്തിനും അസമിലെ ലൈലാപൂരിനുമാണ് ഇന്ത്യൻ റിസർവ് ബറ്റാലിയനിലെ ഉദ്യോഗസ്ഥരെ വിന്യസിച്ചത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക