മുത്തൂറ്റ് ഫിനാന്‍സ് മാനേജിമെന്റിനെതിരെ തൊഴിലാളികൾ വീണ്ടും സമരത്തിലേക്ക്. നവംബർ 23 മുതൽ സംസ്ഥാനവ്യാപകമായി പണിമുടക്ക് നടത്താൻ കമ്മിറ്റി തീരുമാനിച്ചു.
മുത്തൂറ്റ് ഫിനാൻസ് യൂണിറ്റ് സ്റ്റേറ്റ് കമ്മിറ്റി യോഗം, സൂചന എന്ന രീതിയിൽ സംസ്ഥാന വ്യാപകമായി മുത്തൂറ്റ് ഫിനാൻസ് സ്ഥാപനങ്ങളിൽ നവംബർ 23, 24, 25 എന്നീ തിയതികളിൽ പണിമുടക്ക് നടത്താൻ തീരുമാനിക്കുകയായിരുന്നു.
തന്നെ കൊല്ലാൻ മുംബൈ സംഘത്തിന് ക്വട്ടേഷൻ നൽകിയെന്ന് കെ.എം ഷാജി, ഡി.ജി.പിക്ക് പരാതി നൽകി
164 തൊഴിലാളികളെ മുത്തൂറ്റ് ഫിനാൻസ് മാനേജ്മെന്റ് പിരിച്ചു വിട്ടിട്ട് 11 മാസം തികയുന്ന ഈ സാഹചര്യത്തിലാണ് ജീവനക്കാർ വീണ്ടും സമരത്തിലേക്ക് നീങ്ങുന്നത്
2020 ജനുവരി 2 മുതൽ സംസ്ഥാന വ്യാപകമായി നോൺ ബാങ്കിംഗ് ആൻഡ് പ്രൈവറ്റ് ഫിനാൻസ് എംപ്ലോയീസ് അസോസിയേഷൻ (CITU) നേതൃത്വത്തിൽ മുത്തൂറ്റ് ഫിനാൻസ് ജീവനക്കാർ നടത്തിവന്ന അനിശ്ചിത കാല പണിമുടക്ക് മാർച്ച് 26-ന് അവസാനിപ്പിച്ചിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക