അന്തരിച്ച പ്രശസ്ത ചലച്ചിത്ര സംവിധായകൻ ഐവി ശശിയുടെയും നടി സീമയുടെയും മകൻ അനി ഐവി ശശി സംവിധായകനാകാൻ ഒരുങ്ങുന്നു. അനിയുടെ സംവിധാന അരങ്ങേറ്റം തെലുങ്കു ഇൻഡസ്ട്രിയിലൂടെയാണ്. അനിയുടെ കന്നി പ്രൊജക്ട്, നിത്യാ മേനോൻ, അശോക് സെൽവൻ, റിതു വർമ്മ എനിവർ ഒന്നിക്കുന്ന ‘നിന്നിലാ നിന്നിലാ’ എന്ന ചിത്രമാണ്. ചിത്രം റൊമാന്റിക് കോമഡി എന്റർടെയ്ന്മെൻ്റ് വിഭാഗത്തിലുള്ളതാണ്. ചിത്രത്തിന് തിരക്കഥ ഒരുക്കുന്നത് അനി തന്നെയാണ്. നാസർ, സത്യാ എന്നിവരും ചിത്രത്തിൽ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.
സംഗീതം രാകേഷ് മുരുകേശനും ക്യാമറ ദിവാകർ മണിയുമാണ്. ചിത്രത്തിന്റെ നിർമ്മാണം ബിവിഎസ്എൻ പ്രസാദാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക