മുംബൈ: മുതിർന്ന ബി ജെ പി നേതാവും മുന്‍ മന്ത്രിയുമായ എക്നാഥ് ഖഡ്സെ ബി ജെ പിയില്‍ നിന്ന് രാജിവെച്ചു. വെള്ളിയാഴ്ച അദ്ദേഹം എന്‍ സി പിയില്‍ ചേരുമെന്നും മഹാരാഷ്ട്ര മന്ത്രി ജയന്ത് പാട്ടില്‍ പറഞ്ഞു. ഫഡ്നാവിസ് മന്ത്രിസഭയില്‍നിന്ന് 2016ല്‍ അഴിമതി ആരോപണവുമായി ബന്ധപ്പെട്ട് രാജിവെച്ചത് മുതല്‍ ബി ജെ പിയില്‍ തുടരുന്നതില്‍ ഖഡ്സെ അതൃപ്തനായിരുന്നുവെന്നാണ് പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍. ഖഡ്സെ പാര്‍ട്ടിവിടുമെന്നത് സംബന്ധിച്ച വാർത്ത മഹാരാഷ്ട്ര മുന്‍മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്നാവിസ് തള്ളിയിരുന്നു. ഇതിന് പിന്നാലെയാണ് എന്‍.സി.പിയില്‍ അദ്ദേഹം ചേരുമെന്ന് ജയന്ത് പാട്ടീല്‍ വ്യക്തമാക്കിയത്. ഖഡ്സെ, മഹാരാഷ്ട്രയിലെ പ്രബല സമുദായമായ ലേവാ പാട്ടീല്‍ സമുദായത്തിന്റെ നേതാവു കൂടിയാണ്.
സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് സാലറി കട്ട് വേണ്ട; തീരുമാനം മന്ത്രിസഭ അംഗീകരിച്ചു
പ്രതികരിക്കാൻ ഇവിടെ എഴുതുക