നടി മേഘ്നാ രാജിന് ആൺകുഞ്ഞ് പിറന്നു. സർജ കുടുംബത്തിൽ സന്തോഷം നിറച്ചുകൊണ്ടാണ് കുഞ്ഞു കൺമണിയുടെ വരവ്. ചരഞ്ജീവി സർജയുടെ അകാല മരണത്തെ തുടർന്ന് കുടുംബം ദുഃഖത്തിലായിരുന്നു. ചിരഞ്ജീവി സർജയുടെ അനിയൻ ധ്രുവ് കൈകളിലേന്തിയ കുഞ്ഞിന്റെ ചിത്രം സോഷ്യൽ മീഡിയ നിമിഷനേരം കൊണ്ടാണ് ഏറ്റെടുത്തത്. നേരത്തെ സമൂഹമാധ്യമങ്ങളിൽ മേഘ്നയുടെ ബേബി ഷവർ ചിത്രങ്ങൾ വൈറലായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക