മലയാളികളുടെ പ്രിയ നടിയാണ് മംമ്ത മോഹന്‍ദാസ്. ഇപ്പോൾ താരം നിര്‍മ്മാണ രംഗത്തും ചുവടുറപ്പിക്കുകയാണ്.
മംമ്ത മോഹന്‍ദാസ് പ്രൊഡക്ഷന്‍സ് എന്ന പുതിയ പ്രൊഡക്ഷന്‍ ഹൗസിനു തുടക്കം കുറിച്ചത്
മംമ്തയും സുഹൃത്ത് നോയല്‍ ബെനും ചേര്‍ന്നാണ്.
‘എന്റെ ആദ്യ നിര്‍മാണ സംരംഭം ആരംഭിച്ച വാര്‍ത്ത പങ്കുവെക്കുന്നതില്‍ സന്തോഷമുണ്ട്. ഇതൊരു സ്വപ്ന സാക്ഷാത്കാരമാണ്. അനുഗ്രഹവും പിന്തുണയും ആവശ്യമാണ്.എന്റെ കുടുംബത്തിനും എന്റെ നിര്‍മ്മാണ പങ്കാളിയായ നോയല്‍ ബെന്നിനും ഉറ്റസുഹൃത്തുക്കള്‍ക്കും എന്നെ വിശ്വസിക്കുകയും ഈ നിമിഷം ജീവസുറ്റതാക്കാന്‍ എന്നെ സഹായിക്കുകയും ചെയ്ത എല്ലാവരോടും ഞാന്‍ നന്ദി പറയുന്നു. മംമ്ത ഫേസ്ബുക്കില്‍ പറഞ്ഞു.
താരം ഇപ്പോള്‍ അഭിനയിക്കുന്നത് സീനുലാല്‍ സംവിധാനം ചെയ്യുന്ന അണ്‍ലോക്ക്ഡ് എന്ന ചിത്രത്തിലാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക