ആറന്മുള സ്വദേശിയില്‍ നിന്ന് ലക്ഷങ്ങള്‍ തട്ടിയെന്ന കേസുമായി ബന്ധപ്പെട്ട് തനിക്കെതിരെ നടക്കുന്നത് രാഷ്ട്രീയ നീക്കമെന്ന് കുമ്മനം രാജശേഖരന്. കേസുമായി യാതൊരു ബന്ധവുമില്ലെന്നും പരാതിക്കാരനുമായി ദീര്‍ഘനാളുകളായി പരിചയമുണ്ടെന്നും കൂടാതെ തനിക്കെതിരെ നടക്കുന്നത് രാഷട്രീയ നീക്കമാണെന്നും കുമ്മനം പറഞ്ഞു.
തെലങ്കാന മുന്‍ ആഭ്യന്തരമന്ത്രി നരസിംഹ റെഡ്ഡി അന്തരിച്ചു
പ്ലാസ്റ്റിക്കിനെതിരായി പ്രകൃതി ദത്ത ഉത്പന്നം നിര്‍മിക്കുന്ന സംരംഭത്തെ മാത്രമാണ് പ്രോത്സാഹിപ്പിച്ചതെന്നും അന്വേഷണ ഉദ്യോഗസ്ഥര്‍ കേസ് എടുത്തപ്പോള്‍ പോലും തന്നോടും ഒരു വാക്ക് പോലും ചോദിച്ചിട്ടില്ലെന്നും രാഷ്ട്രീയമായി തന്നെ ഇല്ലാതാക്കാനുള്ള ശ്രമം ഇപ്പോഴും നടത്തുന്നുവെന്നും കുമ്മനം വ്യക്തമാക്കി.കേസ്, പാലക്കാട് പ്രവര്‍ത്തിക്കുന്ന ന്യൂഭാരത് ബയോ ടെക്നോളജി എന്ന കമ്പനിയുടെ ഷെയര്‍ ഹോള്‍ഡര്‍ ആക്കാമെന്ന് പറഞ്ഞാണ് കുമ്മനം അടക്കമുള്ളവര്‍ തട്ടിപ്പ് നടത്തിയെന്നാണ്. കേസെടുത്തത് ആറന്മുള പൊലീസാണ്. കേസില്‍ നാലാം പ്രതിയാണ് കുമ്മനം. ഒന്നാം പ്രതി കുമ്മനത്തിന്റെ മുന്‍ പിഎ പ്രവീണാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക