ഹൃദയാഘാതത്തെ തുടര്‍ന്ന് ഡല്‍ഹിയിലെ സ്വകാര്യ ആശുപത്രിയില്‍ കഴിയുന്ന ഇന്ത്യന്‍ ക്രിക്കറ്റ് ടീം മുന്‍ നായകന് കപില്‍ ദേവിന്റെ ചിത്രം പങ്കുവച്ച് സഹതാരമായിരുന്ന ചേതന്‍ ശര്‍മ. ഹൃദയാഘാതത്തെ തുടര്‍ന്ന് ഡല്‍ഹിയിലെ സ്വകാര്യ ആശുപത്രിയില്‍ ആന്‍ജിയോപ്ലാസ്റ്റിക്ക് വിധേയനായിരുന്നു അദ്ദേഹം. ആന്‍ജിയോപ്ലാസ്റ്റിക്കു ശേഷം ആശുപത്രിയില്‍ ചികിത്സയില്‍ തുടരുന്ന കപിലിന്റെ ചിത്രമാണ് ചേതന്‍ ശര്‍മ പങ്കുവച്ചത്.
പ്രതിസന്ധികളിൽ കട്ടക്ക് കൂടെ നിന്ന എന്റെ മാത്രം അളിയന്, വീണയുടെ പോസ്റ്റ് വൈറലാകുന്നു
ആശുപത്രി കിടക്കയിൽ ചെറുചിരിയോടെ ഫോട്ടോയ്ക്ക് പോസ് ചെയ്യുന്ന കപിലിന്റെ സമീപത്തായി മകള്‍ അമിയയെയും കാണാം. ശസ്ത്രക്രിയയ്ക്കു ശേഷം സുഖമായിരിക്കുന്ന കപില്‍ പാജി മകള്‍ അമിയയ്ക്കൊപ്പം. ജയ് മാതാ ദീ’ ചിത്രം പങ്കുവച്ചുകൊണ്ട് ചേതൻ ശർമ്മ കുറിച്ചു. നെഞ്ചുവേദനയെ തുടർന്ന് കപിലിനെ വ്യാഴാഴ്ച രാത്രിയാണ് ഓഖ്ല ഫോര്‍ട്ടിസ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ഹൃദയാഘാതമാണെന്ന് സ്ഥിരീകരിച്ചതോടെ രാത്രി വൈകി ആന്‍ജിയോപ്ലാസ്റ്റി നടത്തുകയായിരുന്നു.
മായാനദിക്ക് ശേഷം ആഷിഖ് അബുവും ടോവിനോയും; നാരദന്റെ പോസ്റ്റര്‍ പുറത്ത്
പ്രതികരിക്കാൻ ഇവിടെ എഴുതുക