പീഡനത്തിന് ഇരയായ പതിനേഴുകാരി തീകൊളുത്തി ആത്മഹത്യക്ക് ശ്രമിച്ചു. ഇടുക്കി നരിയമ്പാറയിലാണ് സംഭവം. കുട്ടിയ്ക്ക് 65 ശതമാനത്തോളം പൊള്ളലേറ്റിട്ടുണ്ട്. കട്ടപ്പനയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ച പെൺകുട്ടിയെ ആരോഗ്യനില മോശമായതിനെ തുടര്‍ന്ന് കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് കൊണ്ടുപോകുകയായിരുന്നു.
കൊച്ചിയിൽ പൊലീസ് സ്റ്റേഷന് മുന്നിലെ മരത്തിൽ കയറി ട്രാൻസ് യുവതിയുടെ ആത്മഹത്യാശ്രമം
പെണ്‍കുട്ടിയുടെ ബന്ധുക്കള്‍ കഴിഞ്ഞ ദിവസം പോലീസിന് പീഡന പരാതി നല്‍കിയിരുന്നു. അയൽവാസിയായ യുവാവിനുനേരെയായിരുന്നു പരാതി. പോലീസ് നടപടി സ്വീകരിച്ചെങ്കിലും അതിനിടയിൽ ഇയാൾ ഒളിവിൽ പോകുകയായിരുന്നു. വീട്ടില്‍ ആരുമില്ലാതിരുന്ന സമയത്താണ് പെണ്‍കുട്ടി ആത്മഹത്യക്ക് ശ്രമിച്ചത്. തുടര്‍ന്ന് അയല്‍വാസികള്‍ കുട്ടിയെ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക