സോള്‍: സാംസംഗ് ഇലക്ട്രോണിക്സ് ചെയര്മാന് ലീ കുന് ഹി അന്തരിച്ചു. 78 വയസ്സായിരുന്നു. കൊറിയയിലെ സിയോളിലെ വീട്ടിൽ വച്ച് പുലര്‍ച്ചെയോടെയായിരുന്നു അന്ത്യം. 2014 മുതല്‍ ഹൃദയസംബന്ധമായ അസുഖത്തെ തുടര്‍ന്ന് ചികിത്സയിലായിരുന്നു.
പിതാവിൽ നിന്നും സ്ഥാപനം ഏറ്റെടുത്ത ലീ സാംസംഗിനെ ലോകത്തെ മുന്‍നിര ബ്രാന്‍ഡുകളിലൊന്നാക്കി മാറ്റുന്നതിൽ മുഖ്യ പങ്കുവഹിച്ചിരുന്നു. കൊറിയയിലെ ഏറ്റവും സമ്പന്നായ വ്യക്തിയാണ് ലീ. 1987 മുതല്‍ 98 വരെ സാംസംഗ് ചെയര്‍മാനായി പ്രവര്‍ത്തിച്ചു. 1998 മുതല്‍ 2008 വരെ സിഇഒയും ചെയര്‍മാനുമായുമായിരുന്നു. 2010 മുതല്‍ 2020 വരെ ചെയര്‍മാനായും സ്ഥാനം വഹിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക