മുംബൈ: ചരിത്രത്തിൽ ആദ്യമായി ധോണി നായകനായ ചെന്നൈ സൂപ്പർ കിങ്സ് ഐപിഎല്ലിൽ പ്ലേ ഓഫ് കാണാതെ പുറത്തായതിന്റെ വേദന മറക്കാൻ ആരാധകർക്കായി കവിത കുറിച്ച് ധോണിയുടെ ഭാര്യ സാക്ഷി സിങ്.
ചെന്നൈയുടെ പോരാളികള്‍ എക്കാലവും ‘സൂപ്പര്‍ കിങ്സ്’ ആയിരിക്കുമെന്ന് സാക്ഷി കുറിച്ചു.ഞായറാഴ്ച നടന്ന ആദ്യ മത്സരത്തില്‍ ചെന്നൈ സൂപ്പര്‍ കിങ്സ് റോയല്‍ ചാലഞ്ചേഴ്സ് ബാംഗ്ലൂരിനെ തോല്‍പ്പിച്ചെങ്കിലും, രണ്ടാം മത്സരത്തില്‍ മുംബൈ ഇന്ത്യന്‍സ് രാജസ്ഥാന് റോയല്‍സിനോട് തോറ്റ് പുറത്താവുകയായിരുന്നു.
മൂന്നു വയസ്സുള്ള മകനോടൊപ്പം അഷ്ടമുടിക്കായലിൽ ചാടിയ യുവതി മരിച്ചു; കുഞ്ഞിനായി തിരച്ചിൽ തുടരുന്നു
ഐപിഎലില്‍ മൂന്നു തവണ കിരീടം നേടിയ ചെന്നൈ സൂപ്പര്‍ കിങ്സ് ആദ്യമായാണ് പ്ലേ ഓഫ് കാണാതെ പുറത്തായത്.നിലവില്‍ 12 മത്സരങ്ങളില്‍നിന്ന് നാലു വിജയങ്ങളും എട്ടു പോയിന്റുള്ള ടീമിന് ഇനിയുള്ള രണ്ടു മത്സരങ്ങളും ജയിച്ചാലും പ്ലേ ഓഫിന് സാധ്യതയില്ല.
ആഘോഷശബ്ദങ്ങളും നിശ്വാസങ്ങളും വേദന കൂട്ടും, പിടിച്ചുനില്ക്കാന് തുണ ഉള്‍ക്കരുത്ത് മാത്രം.. ഇതെല്ലാം വെറുമൊരു കളി മാത്രം!!
നിങ്ങള്‍ മുന്‍പേ വിജയികളാണ്, ഇപ്പോഴും വിജയികള്‍ തന്നെ!
പോരാളികള്‍ പൊരുതാന്‍ ജനിച്ചവരാണ്, അവര്‍ നമ്മുടെ ഹൃദയങ്ങളിലും മനസ്സിലും എന്നും സൂപ്പര്‍ കിങ്സ് തന്നെ.
പ്രതികരിക്കാൻ ഇവിടെ എഴുതുക