സംസ്ഥാനത്ത് നാളെയോടെ തുലാവര്‍ഷം എത്താന്‍ സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ നിരീക്ഷണ കേന്ദ്രം. മലയോര ജില്ലകളില്‍ ഇന്ന് മുതല്‍ ഇടി മിന്നലോട് കൂടിയ ശക്തമായ മഴയ്ക്ക് സാധ്യതയെന്നും മുന്നറിയിപ്പില്‍ പറയുന്നു. പത്തനംതിട്ട, കൊല്ലം, ഇടുക്കി ജില്ലകളില്‍ യെല്ലോ അലേര്‍ട്ട് പ്രഖ്യാപിച്ചു.
കൊവിഡ് നിയന്ത്രണങ്ങൾ ലംഘിച്ചു; ഖുശ്ബു സുന്ദർ അറസ്റ്റിൽ
അടുത്ത ദിവസങ്ങളില്‍ തെക്കന്‍ കേരളത്തിലും മധ്യകേരളത്തിലും കൂടുതല്‍ മഴയ്ക്ക് സാധ്യതയുണ്ട്. നാളെ പത്തനംതിട്ട, കോട്ടയം, ഇടുക്കി ജില്ലകളില്‍ മഴമുന്നറിയിപ്പുണ്ട്. വ്യാഴാഴ്ച്ചയോടെ പുതിയ ന്യൂനമര്‍ദ്ദം ബംഗാള്‍ ഉള്‍ക്കടലില്‍ രൂപപ്പെട്ടേക്കും. കടലില്‍ പോകുന്നതിന് മത്സ്യതൊഴിലാളികള്‍ക്ക് തടസമില്ല. രാജ്യത്തു നിന്ന് കാലവര്‍ഷം രണ്ടു ദിവസത്തിനുള്ളില്‍ പൂര്‍ണമായും പിന്‍വാങ്ങും.
പ്രതികരിക്കാൻ ഇവിടെ എഴുതുക