കെപിസിസി രാഷ്ട്രീയകാര്യസമിതി സംവരണ വിഷയത്തില്‍ നിലപാട് ചര്‍ച്ചചെയ്യാന്‍ നാളെ യോഗം ചേരും. സര്‍ക്കാര്‍ തീരുമാനത്തിനെതിരെ മുന്നണിയിലെ മുഖ്യ ഘടക കക്ഷിയായ മുസ്ലിം ലീഗ് പ്രക്ഷോഭത്തിനൊരുങ്ങുമ്പോള്‍ കോണ്‍ഗ്രസ് നിലപാട് നിര്‍ണായകമാണ്. മുസ്ലിം ലീഗ്, സര്‍ക്കാര്‍ നടപ്പാക്കിയ സാമ്പത്തിക സംവരണത്തില്‍ എതിര്‍പ്പ് അറിയിച്ചപ്പോഴും കോണ്‍ഗ്രസ് നിലപാട് വ്യക്തമാക്കിയിട്ടില്ല.
കോണ്‍ഗ്രസ് നാളെ അടിയന്തര നേതൃയോഗം ചേരുന്നത്സര്ക്കാര് തീരുമാനത്തിനെതിരെ പിന്നാക്ക-ന്യൂനപക്ഷ സംഘടനകള്‍ യോജിച്ച പ്രക്ഷോഭത്തിലേക്ക് നീങ്ങുന്ന സാഹചര്യത്തില്‍ക്കൂടിയാണ്.
കോണ്‍ഗ്രസ് പാര്‍ലമെന്റിലുള്‍പ്പെടെ മുന്നാക്കസംവരണത്തെ പിന്തുണച്ച സാഹചര്യത്തിൽ സംസ്ഥാനത്ത് മറിച്ചൊരു നിലപാട് സ്വീകരിക്കാന്‍ സാധ്യതയില്ല. എന്നാല്‍ കോണ്‍ഗ്രസിനെ, ലീഗിന്റെയും മുസ്ലിം സംഘടകളുടെയും
എസ്എന്ഡിപിയുടെയുമെല്ലാം വിയോജിപ്പ് പ്രതിസന്ധിയിലാക്കുകയും ചെയ്യുന്നുണ്ട്. ഇക്കാര്യത്തില്‍ കോണ്‍ഗ്രസ് കൈക്കൊളളുക പിന്നാക്ക വിഭാഗങ്ങളുടെ സാധ്യതകള്‍ നഷ്ടമാകാതെ സര്‍ക്കാര്‍ മുന്നോട്ടു പോകണമെന്ന നിലാപാടായിരിക്കും. യോഗത്തിന്റെ അജണ്ടയില്‍ തദ്ദേശ തെരഞ്ഞെടുപ്പ് ഒരുക്കങ്ങളും വരും. യോഗത്തിൽ മുന്നണി വിപുലീകരണ ചര്‍ച്ചകളും ഉണ്ടാകും. നിയമസഭാ തെരഞ്ഞെടുപ്പിന് മുന്‍പ് നേതൃത്വം വിലയിരുത്തുന്നത് മുന്നണി വിപൂലീകരിക്കാനുളള സാധ്യതകളാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക