നവ്യ നായര്‍ നായികയായി എത്തുന്ന ഏറ്റവും പുതിയ ചിത്രമാണ് ‘ഒരുത്തീ’. നടന് വിനായകന് ചിത്രത്തില്‍ പൊലീസ് വേഷത്തിലെത്തുന്നു. മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത് സന്തോഷ് കീഴാറ്റൂര്‍, മുകുന്ദന്, ജയശങ്കര്‍, മനു രാജ്, മാളവിക മേനോന് എന്നിവരാണ്. എസ് സുരേഷ് ബാബുവാണ് ചിത്രത്തിന്റെ കഥയും തിരക്കഥയും സംഭാഷണവും നിര്‍വഹിക്കുന്നത്. ചിത്രത്തിന്റെ നിര്‍മ്മാണം ബെന്‍സി നാസറാണ്. ചിത്രത്തിന്റെ ഛായാഗ്രഹണം ജിംഷി ഖാലിദാണ്. സംഗീതം ഗോപീ സുന്ദറും തകര ബാന്‍ഡും നിര്‍വഹിക്കും. ഗാനരചന ഡോക്ടര്‍ മധു വാസുദേവനും ആലങ്കോട് ലീലാകൃഷ്ണനുമാണ്
പ്രതികരിക്കാൻ ഇവിടെ എഴുതുക