മലയാള സിനിമ പ്രേമികളെ ചിരിപ്പിക്കുകയും കരയിക്കുകയും ചെയ്ത നടനാണ് ചെമ്പൻ വിനോദ്. ചുരുക്കം ചില വേഷങ്ങളിലൂടെത്തന്നെ ആസ്വാദക ശ്രദ്ധയും ഇഷ്ടവും പിടിച്ച പറ്റാൻ ഈ നടന് സാധിച്ചു. ഇപ്പോഴിതാ ചെമ്പൻ വിനോദിന്റെ കുടുംബത്തിൽ നിന്ന് മറ്റൊരു സന്തോഷ വാർത്ത എത്തുകയാണ്. നടന്റെ സഹോദരൻ ഉല്ലാസ് ചെമ്പൻ സിനിമ സംവിധായകനാകുകയാണ് എന്നതാണ് പുതിയ വാർത്ത.
https://www.facebook.com/actorchembanvinodjose/photos/a.1066603726700901/3934353116592600/
ചെമ്പൻ വിനോദ് തന്നെയാണ് ഇക്കാര്യം വെളിപ്പെടുത്തിയത്. ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ ഫേസ്ബുക്കിലൂടെ പങ്കുവച്ചാണ് പ്രേക്ഷകരെ ഇക്കാര്യം അറിയിച്ചിരിക്കുന്നത്. ബ്രോസ്ക്കി പിക്ചർ ആണ് ചിത്രത്തിന്റെ നിർമ്മാണം. പാമ്പിച്ചി’ എന്ന് പേരിട്ടിരിക്കുന്ന ചിത്രത്തിലെ താരങ്ങളെ കുറിച്ചോ മറ്റ് അണിയറ പ്രവർത്തകരെ കുറിച്ചോ വിവരങ്ങളൊന്നും പുറത്തുവിട്ടിട്ടില്ല. ചെമ്പൻ വിനോദ് സ്ക്രിപ്റ്റ് എഴുതി ലിജോ ജോസ് പെല്ലിശ്ശേരി ഒരുക്കിയ അങ്കമാലി ഡയറീസ് എന്ന ചിത്രത്തിൽ ഒരു കഥാപാത്രത്തെ ഉല്ലാസ് അവതരിപ്പിച്ചിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക