ലഹരിക്കടത്തുമായി ബന്ധപ്പെട്ട പണമിടപാട് കേസിൽ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് ബിനീഷ് കോടിയേരിയെ ഇന്നും ചോദ്യം ചെയ്യും. പന്ത്രണ്ട് മണിക്കൂറോളമാണ് ഇന്നലെ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് ബിനീഷിനെ ചോദ്യം ചെയ്തത്. വിത്സൻ ഗാർഡൻ സ്റ്റേഷനിൽ നിന്ന് ഇ.ഡിയുടെ സോണൽ ഓഫീസിലെത്തിച്ചായിരിക്കും ചോദ്യം ചെയ്യൽ നടക്കുക.
വിവാഹത്തിനു വേണ്ടി മാത്രമുള്ള മതപരിവര്‍ത്തനം സ്വീകാര്യമല്ലെന്ന് അലഹബാദ് കോടതി
അതേസമയം, ബിനീഷിന്റെ സഹോദരൻ ബിനോയ് കോടിയേരി ഇന്ന് കർണാടക ഹൈക്കോടതിയെ സമീപിക്കും. എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന്റെ കസ്റ്റഡിയിലുള്ള ബിനീഷിനെ സന്ദർശിക്കാൻ ബന്ധുക്കൾക്കും അഭിഭാഷകർക്കും അനുമതി നൽകണമെന്നാണ് ആവശ്യം ഉന്നയിച്ചിരിക്കുന്നത്. കഴിഞ്ഞ ദിവസം ബിനീഷിനെ കാണാനുള്ള ബിനോയിയുടെയും അഭിഭാഷകരുടെയും ആവശ്യത്തെ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് ഓഫീസ് നിരസിച്ചിരുന്നു.
ഡോക്ടര്‍ ശിനു ശ്യാമളന് വെള്ളിത്തിരയിലേക്ക് , ‘സ്വപ്നസുന്ദരി’ എത്തുന്നു
പ്രതികരിക്കാൻ ഇവിടെ എഴുതുക