ലവ് ജിഹാദിനെതിരെ മുന്നറിയിപ്പുമായി ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യ നാഥ് രംഗത്ത്. ലവ് ജിഹാദ് തടയാൻ കർശനമായ നടപടികൾ സ്വീകരിക്കുമെന്ന് യോഗി ആദിത്യ നാഥ് പറഞ്ഞു. മതപരിവർത്തനം വിവാഹത്തിന് വേണ്ടി മാത്രമായിരിക്കരുതെന്ന് കഴിഞ്ഞ ദിവസം അലഹബാദ് കോടതി വ്യക്തമാക്കിയിരുന്നു.
വിവാഹത്തിന് വേണ്ടി മതം മാറുന്നത് അംഗീകരിക്കാനാകില്ലെന്ന് അലഹബാദ് ഹൈക്കോടതി വിശദമാക്കിയതിന് പിന്നാലെയാണ് മുഖ്യ മന്ത്രിയുടെ പ്രതികരണം. ലവ് ജിഹാദ് പോലുള്ള സംഭവങ്ങള്‍ കര്‍ശനമായി നിയന്ത്രിക്കാനുള്ള നിയമനടപടികളാണ് സർക്കാർ കൈക്കൊള്ളാൻ പോകുന്നതെന്നും മുഖ്യമന്ത്രി കൂട്ടിച്ചേർത്തു.
കണ്ണൂര്‍ ഗവ. ആയുര്‍വേദ കോളേജിലെ പുതിയ കെട്ടിടങ്ങള്‍ ആരോഗ്യ മന്ത്രി നാടിനു സമര്‍പ്പിച്ചു
പ്രതികരിക്കാൻ ഇവിടെ എഴുതുക