ഡൽഹി; കേരളപ്പിറവി ദിനത്തിൽ കേരളത്തിന് ആശംസകളുമായി പ്രധാനമന്ത്രി നരേന്ദ്രമോദി. ട്വിറ്ററിലൂടെ മലയാളത്തിലായിരുന്നു മോദി ആശംസ കുറിച്ചത്. കേരളത്തിന്റെ തുടര്‍ച്ചയായ പുരോഗതിക്ക് പ്രാര്‍ത്ഥിക്കുന്നുവെന്ന് പറഞ്ഞ മോദി ഇന്ത്യയുടെ വളർച്ചയ്ക്കായി സംസ്ഥാന നൽകിയ സംഭാവനകളെ പ്രശംസിക്കാനും മറന്നില്ല.
കേരളത്തിന്റെ തുടർച്ചയായ പുരോഗതിക്കായി പ്രാർത്ഥിക്കുന്നു. ഇന്ത്യയുടെ വളർച്ചയ്ക്ക് എപ്പോഴും ശാശ്വതമായ സംഭാവനകൾ നൽകിയ, കേരളത്തിലെ ജനങ്ങൾക്ക് കേരളപ്പിറവി ദിനത്തിൽ ആശംസകൾ. കേരളത്തിന്റെ പ്രകൃതി ഭംഗി, ലോകത്തിന്റെ നാനാ ഭാഗങ്ങളിൽ നിന്നും ആളുകളെ ആകർഷിച്ചു കൊണ്ട്, കേരളത്തെ ഏറ്റവും പ്രശസ്തമായ വിനോദ കേന്ദ്രങ്ങളിലൊന്നാക്കുന്നു. രണ്ട് ട്വീറ്റുകളിലായി മോദി കുറിച്ചു. മോദിയുടെ ആശംസയ്ക്ക് പിന്നാലെ നിരവധി പേരാണ് കേരളത്തിന് ആശംസകളുമായി എത്തിയത്.
ഇന്ത്യയുടെ വളർച്ചയ്ക്ക് എപ്പോഴും ശാശ്വതമായ സംഭാവനകൾ നൽകിയ, കേരളത്തിലെ ജനങ്ങൾക്ക് കേരളപ്പിറവി ദിനത്തിൽ ആശംസകൾ. കേരളത്തിന്റെ പ്രകൃതി ഭംഗി, ലോകത്തിന്റെ നാനാ ഭാഗങ്ങളിൽ നിന്നും ആളുകളെ ആകർഷിച്ചു കൊണ്ട്, കേരളത്തെ ഏറ്റവും പ്രശസ്തമായ വിനോദ കേന്ദ്രങ്ങളിലൊന്നാക്കുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക