തമിഴ്നാട് കൃഷി മന്ത്രി ആര്. ദൊരൈകണ്ണ് അന്തരിച്ചു. 72 വയസായിരുന്നു. കോവിഡ് ബാധിച്ച് ചികിത്സയിലായിരുന്നു അദ്ദേഹം. കോവിഡ് ബാധിതനായതിനെ തുടർന്ന് ഒക്ടോബര്‍ 13 ന് ചെന്നൈയിലെ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു. പാപനാശം മണ്ഡലത്തിലെ ജനപ്രതിനിധിയാണ് അദ്ദേഹം.
ആദ്യ ജെയിംസ് ബോണ്ട് ഷോൺ കോണറി ഇനി ഓർമ്മ
2006 മുതല്‍ തുടര്‍ച്ചയായി പാപനാശം മണ്ഡലത്തിൽ നിന്നുള്ള പ്രതിനിധിയായിരുന്നു ദൊരൈകണ്ണ്. മാത്രമല്ല, വിവിധ കര്‍ഷക സംഘടനകള്‍ക്കിടയില്‍ ശക്തമായ സ്വാധീനം ഉണ്ടായിരുന്ന നേതാവ് കൂടിയായിരുന്നു. എടപ്പാടി പക്ഷത്തെ പ്രമുഖ നേതാവു കൂടിയാണ് ആര് ദൊരൈകണ്ണ്. പൊതുജനങ്ങൾക്കും പൊതുപ്രവർത്തനങ്ങളിലും സജീവമായിരുന്ന മികച്ച നേതാവിനെയാണ് തമിഴ്നാടിന് നഷ്ടമായിരിക്കുന്നത്.
നെയ്യാർ സഫാരി പാർക്കിൽ നിന്ന് കാണാതായ കടുവയ്ക്കുവേണ്ടിയുള്ള തിരച്ചിൽ തുടരുന്നു
പ്രതികരിക്കാൻ ഇവിടെ എഴുതുക