ബെംഗളൂരു ലഹരിമരുന്ന് കേസുമായി ബന്ധപ്പെട്ട പണമിടപാട് കേസിൽ അറസ്റ്റിലായ ബിനീഷ് കോടിയേരിയുടെ എൻഫോഴ്സ്മെന്റ് കസ്റ്റഡി ഇന്ന് അവസാനിക്കും. നാല് ദിവസത്തെ കസ്റ്റഡി കാലാവധി തീരുന്ന സാഹചര്യത്തിൽ ബിനീഷ് കോടതിയിൽ ജാമ്യാപേക്ഷ സമർപ്പിക്കും. അതേസമയം, കേന്ദ്ര ഏജൻസിയായ എൻസിബിയും ബിനീഷിനെ കസ്റ്റഡിയിൽ ആവശ്യപ്പെട്ടേക്കുമെന്ന സൂചനയുണ്ട്.
ബിനീഷ് കോടിയേരിയെ കാണാൻ അനുവദിക്കാത്ത എൻഫോഴ്സ്മെന്റ് നടപടി ബിനീഷിന്റെ അഭിഭാഷകർ ഇന്ന് കോടതിയിൽ ഉന്നയിക്കും. മാത്രമല്ല, കസ്റ്റഡിയിൽ പീഡനമേറ്റെന്ന ബിനീഷിന്റെ പരാതിയും അഭിഭാഷകർ കോടതിയെ അറിയിക്കും. വിശദമായ വൈദ്യപരിശോധനകൾക്കു ശേഷമാണ് ഇന്നലെ ബിനീഷിനെ ആശുപത്രിയിൽ നിന്നും മാറ്റിയത്. ഇഡിയുടെ നടപടികൾക്കെതിരെ കർണാടക ഹൈക്കോടതിയിലും ബിനീഷ് ഹർജി നൽകും.
നടനാവരുതെന്ന് അച്ഛന് ഉപദേശിച്ചിരുന്നു; തുറന്നുപറഞ്ഞ് വിജയ് യേശുദാസ്
പ്രതികരിക്കാൻ ഇവിടെ എഴുതുക