പാട്ന: ബീഹാറില്‍ യുവാവ് സഹോദരന്റെ രണ്ടാം ഭാര്യയെ തലയ്ക്കടിച്ച് കൊലപ്പെടുത്തി. ഗോപാല്‍ഗഞ്ച് സ്വദേശി മനോജ് പണ്ഡിറ്റ് (30) ആണ് സഹോദരന് ഗണേഷ് പണ്ഡിറ്റിന്റെ (45) ഭാര്യ മീനാദേവിയെ (34) കൊലപ്പെടുത്തിയത്. പ്രതിയെ പൊലീസ് അറസ്റ്റു ചെയ്തു.
വയസ് 30 കടന്നിട്ടും വീട്ടുകാര്‍ തന്നെ വിവാഹം കഴിപ്പിക്കാന്‍ തയ്യാറാകാത്തതില്‍ പ്രകോപിതനായാണ് മനോജ് കൊലപാതകം നടത്തിയതെന്ന് പൊലീസ് പറഞ്ഞു. ഗണേഷ് മീനാദേവിയെ വിവാഹം കഴിച്ചത് മൂന്നു മാസം മുമ്പാണ്. ഗണേഷിന്റെ ആദ്യ ഭാര്യ വര്‍ഷങ്ങള്‍ക്ക് മുമ്പ് മരിച്ചിരുന്നു.
സഹോദരന് രണ്ടാമതും വിവാഹം കഴിച്ചിട്ടും താന്‍ അവിവാതിനായി തുടരുന്നത് മനോജിനെ പ്രകോപിപ്പിച്ചു. ഇതിനെച്ചൊല്ലി ഇയാള്‍ വീട്ടുകാരുമായി വഴക്കിട്ടിരുന്നു. കഴിഞ്ഞ ദിവസവും വഴക്കുണ്ടായി. തുടര്‍ന്ന് ഉറങ്ങിക്കിടന്ന സഹോദരന്റെ ഭാര്യയെ കൊലപ്പെടുത്തുകയായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക