കണ്ണൂർ :കൊവിഡ് സാഹചര്യത്തില്‍ റോഡില്‍ സ്വകാര്യ വാഹനങ്ങള്‍ ക്രമാതീതമായി വര്‍ധിച്ചതിനാല്‍ അപകടങ്ങള്‍ കുറക്കാനായി വാഹനപരിശോധന കര്‍ശനമാക്കുമെന്ന് എന്‍ഫോഴ്സ്മെന്റ് ആര് ടി ഒ ഒ പ്രമോദ് കുമാര്‍ അറിയിച്ചു. പൊതുജനങ്ങള്‍ പൊതുഗതാഗതം ഉപയോഗിക്കുന്നതില്‍ വിമുഖത കാണിക്കുന്നതും സ്വന്തം വാഹനങ്ങളില്‍ യാത്ര ചെയ്യുന്നതും പതിവായിരിക്കുന്നതിനാല്‍ റോഡില്‍ വാഹനങ്ങളുടെ എണ്ണം ക്രമാതീതമായി വര്‍ധിച്ചിട്ടുണ്ട്.
സ്കൂള്‍ വിദ്യാര്‍ഥികള്‍ വീട്ടില്‍ ഒഴിവുള്ള സമയം ഇരുചക്ര വാഹനം എടുത്ത് റോഡില്‍ ഇറങ്ങി അഭ്യാസ പ്രകടനങ്ങള്‍ നടത്തുന്നതായും ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ട്. പ്രായപൂര്‍ത്തിയാകാത്ത കുട്ടികള്‍ വാഹനം ഓടിക്കുന്നത് കര്‍ശനമായി ഒഴിവാക്കുവാന്‍ രക്ഷിതാക്കള്‍ പ്രത്യേകം ശ്രദ്ധിക്കണം.
പ്രതികരിക്കാൻ ഇവിടെ എഴുതുക