ഫുട്ബോള്‍ ഇതിഹാസം ഡിയാഗോ മറഡോണയുടെ ശസ്ത്രക്രിയ വിജയകരമെന്ന് ഡോക്ടര്‍. വിഷാദ രോഗലക്ഷണങ്ങളെ തുടര്‍ന്ന് കഴിഞ്ഞ ദിവസമാണ് മറഡോണയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. മറഡോണയുടെ തലച്ചോറിനുളളില്‍ രക്തം കട്ട പിടിച്ചതിനെത്തുടര്ന്നായിരുന്നു ശസ്ത്രക്രിയ.
ശസ്ത്രക്രിയ പൂര്‍ണമായും വിജയകരമായിരുന്നു എന്ന് മറഡോണയെ ചികിത്സിച്ച ഡോക്ടര്‍ പറഞ്ഞു. ഒപ്പം അദ്ദേഹം നിരീക്ഷണത്തിലാണെന്നും ഡോക്ടര്‍ വ്യക്തമാക്കി.ലാ പ്ലാന്റയിലെ ആശുപത്രിയിലാണ് അദ്ദേഹം ചികിത്സയിലുളളത്.
‘കഴിഞ്ഞ ഒരാഴ്ചയായി അദ്ദേഹം അതീവ ദുഃഖിതനായിരുന്നു. ഭക്ഷണം കഴിക്കാന്‍ പോലും കൂട്ടാക്കിയിരന്നില്ല’, പേര് വെളിപ്പെടുത്താത്ത മറഡോണയുടെ സ്റ്റാഫുകളിലൊരാള്‍ വാര്‍ത്താ ഏജന്‍സികളോട് കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു.
1986ല്‍ അര്‍ജന്റീനയ്ക്ക് ഫുട്ബോള്‍ ലോകകിരീടം നേടിക്കൊടുത്തത് മറഡോണയായിരുന്നു. നിലവില്‍ അര്‍ജന്റീനയിലെ ഫസ്റ്റ് ഡിവിഷന് ടീമായ ജിംനാസിയ വൈ എസ്ഗ്രിമയുടെ കോച്ചാണ് ഇദ്ദേഹം.
പ്രതികരിക്കാൻ ഇവിടെ എഴുതുക