കോവിഡ് പ്രതിരോധത്തിൽ ഇറ്റലിയെ പ്രശംസിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. ഇറ്റാലിയൻ പ്രധാനമന്ത്രി ഗ്യൂസെപ്പെ കോണ്ടെയുമായി നടത്തിയ ഓൺലൈൻ കൂടിക്കാഴ്ചയിൽ ആയിരുന്നു മോദി പ്രവർത്തനങ്ങളെ പ്രശംസിച്ചത്. ഒപ്പം ഇന്ത്യ, ഇറ്റലി ബന്ധം കൂടുതൽ ശക്തമാക്കിയിട്ടുണ്ടെന്നും ഇനിയും കൂടുതൽ ധാരണകൾ വികസിപ്പിക്കുമെന്ന ആത്മവിശ്വാസമുണ്ടെന്നും ഇരു രാജ്യങ്ങളും തമ്മിൽ സഹകരണത്തിന്റെ പുതിയ മേഖലകൾ തിരിച്ചറിയുമെന്നും പ്രധാനമന്ത്രി വ്യക്തമാക്കി.
ശ്രദ്ധ നേടി പ്രീമിയം ഹാച്ച്ബാക്ക് നിര, ടാറ്റ ആൾട്രോസ് ടർബോയുടെ അരങ്ങേറ്റം ഈ മാസം ഉണ്ടാകും
‘നിങ്ങളുടെ വിജയകരമായ പോരാട്ടം ഞങ്ങളെ പ്രചോദിപ്പിക്കുകയും ഞങ്ങൾ എല്ലാവരും ഇറ്റലിയിൽ നിന്ന് പാഠങ്ങൾ ഉൾക്കൊള്ളുകയും ചെയ്തു’വെന്നും പ്രധാനമന്ത്രി പറഞ്ഞു. കോവിഡ് വ്യാപനം തുടക്കത്തിൽ വളരെയധികം ബാധിച്ചത് ഇറ്റലിയെയായിരുന്നു.
കോവിഡിനെ പരാജയപ്പെടുത്താം, പക്ഷെ, മറ്റൊരു മഹാമാരിയെ നേരിടാൻ തയ്യാറാകണമെന്ന് ലോകാരോഗ്യ സംഘടന
പ്രതികരിക്കാൻ ഇവിടെ എഴുതുക