കുഞ്ചാക്കോ ബോബൻ നയൻതാര ചിത്രം നിഴൽ കൊവിഡ് പ്രോട്ടോക്കോളുകൾ പാലിച്ചുകൊണ്ട് സിനിമയുടെ ചിത്രീകരണം പുരോഗമിക്കുകയാണ്. ഇപ്പോഴിതാ സെറ്റിലെ രസകരമായൊരു വീഡിയോ പങ്കുവച്ചിരിക്കുകയാണ് കുഞ്ചാക്കോ.
സംസ്ഥാനത്ത് ഇന്ന് 14 പുതിയ ഹോട്ട് സ്പോട്ടുകൾ; 38 പ്രദേശങ്ങളെ ഒഴിവാക്കി
നിലത്ത് ഒട്ടിപ്പിടിച്ചു കിടന്ന ഒരു സ്റ്റിക്കര്‍ നീക്കാന്‍ പാടുപെടുന്ന നടനെയും അണിയറപ്രവര്‍ത്തകരെയും വീഡിയോയില്‍ കാണാം. ”ഏറ്റവും ലളിതമായ ജോലികള്‍ നിങ്ങളെ എളിയവനാക്കുമ്പോള്‍, ഒരു പേപ്പര്‍ സ്റ്റിക്കര്‍ കൊടുത്ത പണി” എന്ന ക്യാപ്ഷനോടെയാണ് താരം വീഡിയോ പങ്കുവെച്ചിരിക്കുന്നത്. ഒട്ടിപിടിച്ച സ്റ്റിക്കർ ഇളക്കുന്നതിന് അണിയറ പ്രവർത്തകർ സ്ക്രൂ ഡ്രൈവറും ഉപയോഗിക്കുന്നുണ്ട്. എന്തായാലും ആരാധകർ ഈ വീഡിയോ ഏറ്റെടുത്ത് കഴിഞ്ഞു.
കഴിഞ്ഞ മാസം 19-നാണ് നിഴലിന്റെ ചിത്രീകരണം ആരംഭിച്ചത്. കുഞ്ചാക്കോ ബോബനും നയന്‍താരയും ആദ്യമായി ഒന്നിക്കുന്ന സിനിമ കൂടിയാണ് നിഴല്‍. നയന്‍താരയും ഷൂട്ടിംഗിനായി ജോയിന്‍ ചെയ്തു കഴിഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക