അബുദാബി: ഐഫോണ്‍ ഓപ്പറേറ്റിങ് സിസ്റ്റമായ ഐ.ഒ.എസിലെ സാങ്കേതിക പിഴവിനെക്കുറിച്ച് മുന്നറിയിപ്പ് നൽകി യു.എ.എ ടെലികമ്മ്യൂണിക്കേഷന്‍ റെഗുലേറ്ററി അതോറിറ്റി. ഈ പിഴവുകൾ സൈബര്‍ ആക്രമണങ്ങള്‍ക്ക് വഴിയൊരുക്കിയേക്കാമെന്നും ടി.ആര്.എ അറിയിച്ചു.
തദ്ദേശ തെരഞ്ഞെടുപ്പ്: മുതിർന്ന നേതാക്കളെ ഒഴിവാക്കണമെന്ന് യൂത്ത് കോൺഗ്രസ് പ്രമേയം
ഇത് ഒഴിവാക്കാനായി ഐഫോണ്‍ ഉപയോക്താക്കള്‍ തങ്ങളുടെ ഫോണുകളിലെ വാട്സ്ആപ്പ്, വാട്സ്ആപ്പ് ബിസിനസ് ആപ്ലിക്കേഷനുകള്‍ അപ്ഡേറ്റ് ചെയ്യണമെന്നും ടി.ആര്.എ അറിയിച്ചു. ഇതിടൊപ്പം ഫോണ്‍ ലോക്ക് ആയിരിക്കുന്ന സമയത്തും വാട്സ്ആപുമായി ‘സിരിക്ക്’ ആശയവിനിമയം നടത്താന്‍ സാധിക്കുന്നതിലൂടെയുള്ള അപകട സാധ്യതയെക്കുറിച്ചും അധികൃതര്‍ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക