കോവിഡ് രോഗബാധയും ശരീരത്തിലെ വൈറ്റമിൻ ഡിയുടെ അളവും തമ്മിൽ ബന്ധപ്പെട്ട് കിടക്കുന്നതായി ഗവേഷണ പഠനങ്ങൾ. സ്പെയിനിലെ ഒരാശുപത്രിയിൽ പ്രവേശിപ്പിക്കപ്പെട്ട 200 കോവിഡ് രോഗികളിൽ 80 ശതമാനത്തിന് മുകളിലുള്ളവരുടെ ശരീരത്തിൽ വൈറ്റമിൻ ഡി യുടെ അഭാവം ഉണ്ടായിരുന്നതായാണ് പഠനം.
പുരുഷന്മാരിലാണ് വൈറ്റമിൻ ഡി കുറവെന്നും പഠനറിപ്പോർട്ട് പറയുന്നു. എൻഡോക്രൈൻ സൊസൈറ്റിയുടെ ജേണൽ ഓഫ് ക്ലിനിക്കൽ എൻഡോക്രിനോളജി ആൻഡ് മെറ്റബോളിസത്തിലാണ് ഇത് സംബന്ധിച്ച പഠനം രേഖപ്പെടുത്തിയത്.
ശരീരത്തിന്റെ പ്രതിരോധ ശക്തി വർധിപ്പിക്കാൻ വൈറ്റമിൻ ഡി ഫലപ്രദമാണെന്ന് പല പഠനങ്ങളിലും കണ്ടെത്തിയിട്ടുണ്ട്. പ്രായമായവർ, സഹരോഗാവസ്ഥയുള്ളവർ, നഴ്സിങ്ങ് ഹോം അന്തേവാസികൾ എന്നിങ്ങനെ കോവിഡ് റിസ്ക് ഉയർന്ന വ്യക്തികളുടെ ശരീരത്തിലെ വൈറ്റമിൻ ഡി തോത് അളക്കുന്നതും ചികിത്സിക്കുന്നതും കോവിഡ് പ്രതിരോധത്തിൽ നിർണായകമാകുമെന്ന് പഠനം പറയുന്നു.
കണ്ണിന് ചുറ്റുമുള്ള കറുപ്പകറ്റാൻ ഇക്കാര്യം ചെയ്യൂ
രക്തത്തിൽ വൈറ്റമിൻ ഡി കുറഞ്ഞ കോവിഡ് രോഗികളിൽ അത് ഉയർത്താനുള്ള നടപടികൾ സ്വീകരിക്കണമെന്ന് പഠനത്തിന് നേതൃത്വം നൽകിയ കാന്റബ്രിയ സർവകലാശാലയിലെ ഹൊസേ ഹെർണാണ്ടസ് അഭിപ്രായപ്പെടുന്നു. വൈറ്റമിൻ ഡി ശരീരത്തിൽ കുറവുള്ള കോവിഡ് രോഗികളിൽ ഫെറിറ്റിൻ, ഡി-ഡൈമർ തുടങ്ങിയ നീർക്കെട്ട് അടയാളങ്ങൾ കണ്ടെത്തിയതായും പഠനം പറയുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക