മോഹന്‍ലാല്‍ ചിത്രമായ ദൃശ്യം 2വിന്റെ ഷൂട്ടിങ് അവസാനിച്ചു. ലോക്ഡൗണില്‍ 56 ദിവസത്തെ ഷെഡ്യൂളുമായി ആരംഭിച്ച ചിത്രം 46 ദിവസം കൊണ്ട് ചിത്രീകരണം പൂര്‍ത്തിയാക്കുക ആയിരുന്നു.
ശുക്രന് കന്നിരാശിയിൽ ; നവംബര്‍ 17 വരെ ഈ നക്ഷത്രക്കാര്‍ സൂക്ഷിക്കുക
സെപ്റ്റംബര്‍ 21നാണ് ചിത്രീകരണം ആരംഭിച്ചത്. ലോക്ഡൗണിന് ശേഷം മോഹന്‍ലാല്‍ ആദ്യം അഭിനയിക്കുന്ന സിനിമയാണ് ദൃശ്യം 2. ചെന്നൈയില്‍ നിന്നും മീന ഉള്‍പ്പെടെയുള്ള താരങ്ങള്‍ നേരത്തെ തന്നെ ലൊക്കേഷനില്‍ എത്തിയിരുന്നു.
കര്‍ശന നിയന്ത്രണത്തോടെയായിരുന്നു സിനിമയുടെ ചിത്രീകരണം നടന്നത്. ഷൂട്ടിങ് തീരുന്നത് വരെ മോഹന്‍ലാല്‍ ഉള്‍പ്പടെയുള്ള അഭിനേതാക്കള്‍ താമസിക്കുന്ന ഹോട്ടലില്‍ നിന്ന് ആരെയും പുറത്തേക്കോ അകത്തേയ്ക്കോ പോകാന്‍ അനവുദിച്ചിരുന്നില്ല. കോവിഡ് മാനദണ്ഡങ്ങള്‍ കൃത്യമായി പാലിച്ച് ഷൂട്ട് ചെയ്ത ചിത്രത്തിന്റെ മുതല്‍ മുടക്ക് 10 കോടിയില്‍ താഴെയാണെന്നാണ് അറിയുന്നത്. പ്രധാന താരങ്ങള്‍ ഉള്‍പ്പടെ എല്ലാ അണിയറപ്രവര്‍ത്തകരും പ്രതിഫലം കുറച്ചിരുന്നു.
നവംബര്‍ മാസത്തെ സമ്പൂര്‍ണ നക്ഷത്രഫലം
സിദ്ദിഖ്, ആശാ ശരത്ത്, സായ്കുമാര്, മുരളി ഗോപി, ഗണേശ് കുമാര്‍, സുമേഷ്, ആദം അയൂബ്, അഞ്ജലി നായര്‍, അജിത് കൂത്താട്ടുകുളം എന്നിവരാണ് ചിത്രത്തിലെ മറ്റ് പ്രധാന കഥാപാത്രങ്ങള്‍. ആശിര്‍വാദ് സിനിമാസിന്റെ ബാനറില്‍ ആന്റണി പെരുമ്ബാവൂരാണ് ചിത്രം നിര്‍മ്മിക്കുന്നത്.
ചിത്രത്തിന്റെ ആദ്യ ഭാഗത്തില്‍ ഉണ്ടായിരുന്ന തൊടുപുഴയിലെ അതേ വീട്ടില്‍ തന്നെയാണ് രണ്ടാം ഭാഗവും ചിത്രീകരിച്ചിരിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക