മുംബൈ: റിപ്പബ്ലിക് ടിവി എഡിറ്റര്‍ ഇന്‍ ചീഫ് അര്‍ണബ് ഗോസ്വാമിയെ ക്വാറന്റീന് സെന്ററില്‍ നിന്ന് നവി മുംബൈയിലെ തലോജ ജയിലിലേക്ക് മാറ്റി. ജയില്‍ പുള്ളികള്‍ക്കായുള്ള ക്വാറന്റീന് സെന്ററായ ആലിബാഗിലെ മുന്‍സിപ്പല്‍ സ്കൂളിൽ ജുഡീഷ്യല്‍ കസ്റ്റഡിയിലിരിക്കെ അനധികൃതമായി മൊബൈല്‍ ഫോണ്‍ ഉപയോഗിച്ചതോടെയാണ് അര്‍ണബിനെ ജയിലിലേക്ക് മാറ്റിയത്.
ജ്വല്ലറി നിക്ഷേപ തട്ടിപ്പ്; കമറുദ്ധീനെ അന്വേഷണ സംഘം കസ്റ്റഡിയിൽ ആവശ്യപ്പെടും
വെള്ളിയാഴ്ച രാത്രിയോടെ അർണബിനെ സോഷ്യൽ മീഡിയയിൽ ആക്റ്റീവ് ആയി കണ്ടിരുന്നു. ബുധനാഴ്ച അറസ്റ്റ് ചെയ്തപ്പോൾ തന്നെ അര്‍ണബിന്റെ ഫോണ്‍ പിടിച്ചെടുത്തിരുന്നു. ക്വാറന്റീന് സെന്ററില്‍ അര്‍ണബിനെ എങ്ങനെ മൊബൈല്‍ ഫോണ്‍ ലഭിച്ചുവെന്നതില്‍ ആലിബാഗ് ജയില്‍ സൂപ്രണ്ടിനോട് അന്വേഷണ ഉദ്യോഗസ്ഥന് ജാമില്‍ ഷെയ്ഖ് റായ്ഖഡ് വിശദീകരണം ആവശ്യപ്പെട്ടിട്ടു. ”എന്റെ ജീവിതം അപകടത്തിലാണ്. കോടതിയില്‍ ഇത് അറിയിക്കൂ” – എന്നാണ് ജയിലിലേക്ക് കൊണ്ടുപോകുന്നതിനിടെ വാനില്‍ വച്ച് അര്‍ണബ് വിളിച്ചുപറഞ്ഞത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക