സാധാരണക്കാർക്ക് കോവിഡ് വാക്സിൻ 2022 വരെ ലഭ്യമാകില്ലെന്ന് എയിംസ് ഡയറക്ടർ ഡോ. രൺദീപ് ഗുലേറിയ. രാജ്യത്ത് ജനസംഖ്യ കൂടുതൽ ആയതിനാൽ ആളുകളിലേക്ക് എത്തിപ്പെടുക ബുദ്ധിമുട്ടായിരിക്കും. രാജ്യത്ത് കച്ചവടത്തിനായി വാക്സിൻ എത്തണമെങ്കിൽ തന്നെ ഒരു വർഷത്തിനു മുകളിൽ കാത്തിരിക്കേണ്ടി വരുമെന്ന് ഡോ. രൺദീപ് ഗുലേറിയ പറഞ്ഞു.
കോവിഡ് കേസുകളിൽ റെക്കോർഡിട്ട് ഡൽഹി, വർധനവിന് കാരണം വായുമലിനീകരണമെന്ന് ഇന്ത്യൻ മെഡിക്കൽ അസോസിയേഷൻ
കോവിഡ് മാനേജ്മെൻ്റ് ടാസ്ക് ഫോഴ്സിലെ അംഗം കൂടിയാണ് ഡോ. രൺദീപ് ഗുലേറിയ. എന്നിരുന്നാലും, രാജ്യത്തിന്റെ മുക്കിലും മൂലയിലും വാക്സിൻ എത്തിക്കുക എന്നതാണ് തങ്ങളുടെ ലക്ഷ്യമെന്നും, അതാണ് ഏറ്റവും വലിയ വെല്ലുവിളിയെന്നും ഗുലേറിയ അഭിപ്രായപ്പെട്ടു. ആർക്ക് ഏത് വാക്സിൻ നല്‍കണമെന്നതും പ്രധാന വെല്ലുവിളിയാണ്.
കമ്പ്യൂട്ടര്‍ നിങ്ങളെ രോഗിയാക്കാതിരിക്കാന്‍ ഈ കാര്യങ്ങൾ ശ്രദ്ധിക്കുക
പ്രതികരിക്കാൻ ഇവിടെ എഴുതുക