ഇന്ത്യയിലെ മറ്റു പല സംസ്ഥാനങ്ങളിലും കോവിഡ് കേസുകൾ കുറയുമ്പോൾ രാജ്യ തലസ്ഥാനത്ത് നിന്ന് കോവിഡ് കേസുകളിൽ വലിയ വർധനവാണ് റിപ്പോർട്ട് ചെയ്യുന്നത്. നേരത്തെ കൂടുതൽ കേസുകൾ റിപ്പോർട്ട് ചെയ്ത മഹാരാഷ്ട്രയിൽ ഉൾപ്പെടെ ഇപ്പോൾ കോവിഡ് നിരക്ക് കുറഞ്ഞത് ആശ്വാസകരമാകുമ്പോൾ ഡൽഹിലെ സാഹചര്യം ആശങ്ക ഉണ്ടാക്കുന്നതാണ്.
ഷാഡോ ബ്ലാക്ക് കളര്‍ ഓപ്ഷനുമായി റെഡ്മി നോട്ട് 9 ഇന്ത്യയില്‍
ഡൽഹിയിൽ ഇത്രയധികം കോവിഡ് കേസുകൾ വർധിക്കുന്നതിന് കാരണം അവിടുത്തെ വായു മലിനീകരണമാണെന്നാണ് ഇന്ത്യൻ മെഡിക്കൽ അസോസിയേഷൻ റിപ്പോർട്ട് ചെയ്യുന്നത്. മലിനീകരണ തോത് ഏറ്റവും ഉയർന്ന് നിൽക്കുന്ന അതിരാവിലെയുള്ള സമയങ്ങളിൽ മുതിർന്ന പൗരൻമാരും കുട്ടികളും പുറത്തിറങ്ങരുതെന്ന് നിർദേശം നൽകിയിട്ടുണ്ട്. കാരണം, ഈ സമയം അണുബാധയും അലർജിയുമുണ്ടാകാൻ സാധ്യത കൂടുതലാണെന്നും അതിനാൽ തന്നെ കോവിഡ് ബാധിക്കാനുള്ള സാധ്യത കൂടുതലാണെന്നും ഐ.എം.എ അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക