ആലപ്പുഴ: ആകാശവാണിയുടെ ആലപ്പുഴ പ്രക്ഷേപണ നിലയം അടിയന്തരമായി അടച്ചുപൂട്ടാനുള്ള തീരുമാനം ഒരാഴ്ചത്തേയ്ക്ക് മരവിപ്പിച്ച് ഉത്തരവ് ലഭിച്ചതായി എ.എം. ആരിഫ് എം.പി. അറിയിച്ചു. ആലപ്പുഴ നിലയത്തില്‍നിന്നുള്ള മീഡിയം വേവ് പ്രക്ഷേപണം നിര്‍ത്തലാക്കി പ്രസാര്‍ ഭാരതി ഉത്തരവിറക്കിയിരുന്നു. 200 കിലോ വാട്ട് പ്രസരണ ശേഷിയുള്ള എഎം ട്രാന്‍സ്മിറ്റര്‍, 5 കിലോവാട്ട് ശേഷിയുള്ള എഫ് എം ട്രാന്‍സ്മിറ്റര്‍ എന്നിവയാണ് ആലപ്പുഴ നിലയത്തിലുള്ളത്.
അമേരിക്കയിലെ കോവിഡ് ടാസ്ക് ഫോഴ്സിലേക്ക് ഇന്ത്യന്‍ വംശജനും
തിരുവനന്തപുരം നിലയത്തില്‍ നിന്നുള്ള പരിപാടികള്‍ വിവിധയിടങ്ങളില്‍ ലഭിക്കുന്നത് ഇതുവഴിയാണ്. ഇതിന്റെ പ്രവർത്തനം അവസാനിപ്പിച്ച് യന്ത്രസാമഗ്രികള്‍ മറ്റ് ആകാശവാണി കേന്ദ്രത്തിലേക്ക് മാറ്റാനായിരുന്നു നിര്‍ദേശം. എഎം ട്രാന്‍സ്മിറ്ററിന്റെ പ്രവര്‍ത്തനം അവസാനിപ്പിക്കുന്നതോടെ മധ്യകേരളത്തിന് പുറമെ കണ്ണൂര്‍, കാസര്‍കോട് ജില്ലകളില്‍ പോലും പരിപാടികള്‍ കേള്‍ക്കുന്നതില്‍ തടസമുണ്ടാകും.
പ്രതികരിക്കാൻ ഇവിടെ എഴുതുക