കണ്ണൂർ :ഐഎച്ച്ആര്‍ഡിയുടെ പട്ടുവം കയ്യംതടം കോളേജ് ഓഫ് അപ്ലൈഡ് സയന്‍സില്‍ പുതുതായി ആരംഭിക്കുന്ന എം കോം ഫിനാന്‍സ് കോഴ്സിലേക്ക് അപേക്ഷ ക്ഷണിച്ചു. എസ് സി/ എസ് ടി, ഒഇസിക്കാര്ക്ക് ഫീസ് ആനുകൂല്യം ലഭിക്കും. അപേക്ഷ നവംബര്‍ 13ന് മുമ്പായി കോളേജ് ഓഫീസില്‍ നേരിട്ട് ലഭിക്കണം. ഫോണ്‍: 0460 2206050, 8547005048.
ഐഎച്ച്ആര്‍ഡിയുടെ കീഴില്‍ കണ്ണൂര്‍ സര്‍വകലാശാലയുമായി അഫിലിയേറ്റ് ചെയ്തിട്ടുള്ള പയ്യന്നൂര്‍( 0497- 2887600, 8547005059), മാനന്തവാടി( 04935 245484, 8547005060) എന്നീ അപ്ലൈഡ് സയന്‍സ് കോളേജുകളിലേക്ക് ഈ വര്‍ഷം പുതുതായി അനുവദിച്ച സീറ്റുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. പൂരിപ്പിച്ച അപേക്ഷകള്‍ പ്രവേശനം ആഗ്രഹിക്കുന്ന കോളേജിലെ പ്രിന്‍സിപ്പാളിന്റെ പേരില്‍ മാറാവുന്ന 350 രൂപയുടെ ഡിമാന്റ് ഡ്രാഫ്റ്റ് സഹിതം ( പട്ടികജാതി- പട്ടിക വര്‍ഗ വിഭാഗക്കാര്‍ക്ക് 150 രൂപ) സമര്‍പ്പിക്കണം. ഓരോ കോളേജിലെയും പ്രവേശനത്തിന് പ്രത്യേകം അപേക്ഷകള്‍ സമര്‍പ്പിക്കണം. തുക കോളേജില്‍ നേരിട്ടും അടയ്ക്കാവുന്നതാണ്. വിശദവിവരങ്ങള്‍ www.ihrd.ac.in ല്‍ ലഭിക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക