റിപ്പബ്ലിക് ടിവി എഡിറ്റർ അർണബ് ഗോസ്വാമിയുടെ ജാമ്യാപേക്ഷയിൽ കോടതി ഇന്ന് വിധി പറയും. ജാമ്യാപേക്ഷയില്‍ മുംബൈ ഹൈക്കോടതിയാണ് വിധി പറയുക. ആത്മഹത്യാ പ്രേരണകേസിൽ അറസ്റ്റിലായ അർണബ് ഗോസ്വാമിയെ കഴിഞ്ഞ ദിവസം നവി മുംബൈയിലെ തലോജ ജയിലിലേക്ക് മാറ്റിയിരുന്നു.
ചപ്പാത്തിക്കൊപ്പം വിളമ്പാം ഇനി ചൂടോടെ വറുത്തരച്ച ചിക്കൻ കറി
അലിബാഗിൽ താത്കാലിക ക്വാറന്റൈന് കേന്ദ്രത്തിലായിരുന്ന അർണബ് മൊബൈല്‍ ഫോണ്‍ ഉപയോഗിച്ചതിനെ തുടര്‍ന്നാണ് ജയിലിലേക്ക് മാറ്റിയത്. വെള്ളിയാഴ്ച രാത്രിയോടെ അർണബിനെ സോഷ്യൽ മീഡിയയിൽ ആക്റ്റീവ് ആയി കണ്ടിരുന്നു. ബുധനാഴ്ച അറസ്റ്റ് ചെയ്തപ്പോൾ തന്നെ അര്‍ണബിന്റെ ഫോണ്‍ പിടിച്ചെടുത്തിരുന്നു. ക്വാറന്റീന് സെന്ററില്‍ അര്‍ണബിനെ എങ്ങനെ മൊബൈല്‍ ഫോണ്‍ ലഭിച്ചുവെന്നതില്‍ ആലിബാഗ് ജയില്‍ സൂപ്രണ്ടിനോട് അന്വേഷണ ഉദ്യോഗസ്ഥന് ജാമില്‍ ഷെയ്ഖ് റായ്ഖഡ് വിശദീകരണം ആവശ്യപ്പെട്ടിട്ടു. ”എന്റെ ജീവിതം അപകടത്തിലാണ്. കോടതിയില്‍ ഇത് അറിയിക്കൂ” – എന്നാണ് ജയിലിലേക്ക് കൊണ്ടുപോകുന്നതിനിടെ വാനില്‍ വച്ച് അര്‍ണബ് വിളിച്ചുപറഞ്ഞത്.
ഗ്യാസ്ട്രബിള്‍ ഒഴിവാക്കാം? അറിയാം എങ്ങനെ എന്ന്!
പ്രതികരിക്കാൻ ഇവിടെ എഴുതുക